തിരുവനന്തപുരം:കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ അന്താരാഷ്ട്ര ചിത്ര- കലാപ്രദർശനം സംഘടിപ്പിക്കുന്നു. ചിത്രപ്രദർശനത്തോടൊപ്പം കലാസൃഷ്ടികളുടെ വിൽപ്പനയും ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ സമകാലിക കലാഭാവനകൾക്ക് ഒരു അന്താരാഷ്ട്ര വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലെ പ്രമുഖ കലാകാരന്മാരായ ആനന്ദ് ചന്നാർ, മറീന ജോർജ്, ദിലീപ് സുബ്രഹ്മണ്യൻ, സി.കെ. ഷിബു രാജ്, ജസീല ഷെരീഫ്, ശ്രീജിത്ത് വെള്ളോറ, സുരേഷ് മടത്തിൽ, എം.എസ്. കലാദേവി, ജോൺ പുനലാൽ, മഞ്ജുഷ നായർ, വീണ സതീഷ്, മഹേഷ് മാഷ്, ഷെറിൻ […]
കണ്ണിനഴകായി കർപ്പൂരാഴി ഘോഷയാത്ര
തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തിന് ഉത്സവപ്രതീതി പകർന്നു കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് വർണാഭമായ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച സന്ധ്യക്കു നടന്നത്. ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിലാണ് സമാപിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്്, […]
ട്രിവാന്‍ഡ്രം ഫെസ്റ്റ് കാഴചയുടെ വിരുന്ന് ഒരുക്കുന്നു – മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
തിരുവനന്തപുരം : ക്ഷമിക്കാനും മറക്കാനും നമ്മെ പഠിപ്പിച്ച യേശുദേവന്റെ ജന്മദിനം ലോകമെമ്പാടുമുളള മനുഷ്യന്‍ ജാതിമത ചിന്തകള്‍ക്കതീതമായി ആഘോഷിക്കുകയാണ്. സ്നേഹവും സമ്മാനങ്ങളും പങ്കുവെയ്ക്കാനുളള മനസ്സിന്റെ ഉടമകളാക്കി മനുഷ്യനെ മാറ്റുന്ന ഈ ആഘോഷത്തില്‍ എല്ലാവരെയും ഉള്‍ക്കൊളളാനും സ്നേഹിക്കാനും തയ്യാറാവണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ലോകം മനോഹരമായി ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ട്രിവാന്‍ഡ്രം ഫെസ്റ്റ് വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും നല്ല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. എല്ലാം മറന്ന് സന്തോഷിക്കാനുളള […]
കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തി ഫെബ്രുവരി 12ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്ക്
ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതു പണിമുടക്ക് നടത്തും. ജനുവരി ഒമ്പതിന് ദില്ലിയിൽ ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ കുത്തകകളെ സഹായിക്കുന്നതിനായി കേന്ദ്രം കൊണ്ടുവരുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ 2025 […]
കൈക്കൂലി കേസ്: ജയിൽ ഡി ഐ ജി എം.കെ.വിനോദ് കുമാറിന് സസ്പെൻഷൻ
കൈക്കൂലി കേസ്: ജയിൽ ഡി ഐ ജി എം.കെ.വിനോദ് കുമാറിന് സസ്പെൻഷൻകൈക്കൂലി കേസിൽ ജയിൽ ഡി ഐ ജി എം കെ വിനോദ് കുമാറിന് സസ്പെൻഷൻ. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. വിനോദ്കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കൈക്കൂലി കൈപ്പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി. പ്രതികൾക്ക് അനർഹമായ രീതിയിൽ പരോൾ അനുവദിച്ചതുൾപ്പെടെയുള്ള വിഷയങ്ങളിലും വിനോദ്കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ […]
സണ്ണിക്കുട്ടി എബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം
സണ്ണിക്കുട്ടി എബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരംപ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം. പത്രപ്രവർത്തക മികവിന് കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കാൽ നൂറ്റാണ്ട് കാലം മാതൃഭൂമി ദിനപത്രത്തിൽ രാഷ്ട്രീയ റിപ്പോർട്ടിംഗിൽ പ്രാഗൽഭ്യം തെളിയിച്ച സണ്ണിക്കുട്ടി,തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. ജയ്ഹിന്ദ് ടി വി യിൽ ചീഫ് […]
സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ :
ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കില്‍ മന്ത്രി ജി.ആർ.അനില്‍ നിർവ്വഹിച്ചു.ഡിസംബർ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല […]
ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും […]
അൾമാറാട്ടം നടത്തി കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് കഠിന തടവ്:
തിരുവനന്തപുരം: സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2022 നവംബർ അഞ്ചിന് രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് […]
മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടനം ലക്ഷ്യമാക്കുന്നത് : ഡോ :സാമൂവേൽ തിയോഫിലസ് മെത്രപ്പൊലിത്ത.
മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രപ്പൊലിത്ത അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനകാല ശിവഗിരി സന്ദർശനം നടത്തിയ മെത്രപ്പൊലിത്ത ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുവാനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളുവാനും ഈ ദിവസങ്ങൾ സാധ്യമാകണം. മനുഷ്യൻ്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണ്. […]
