
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശേഖരിക്കും. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ.
റമീസിന്റെ പേരിൽ നിരവധി കേസുകളുണ്ടെന്നാണ് കണ്ടെത്തൽ.അടിപിടി കേസുകളിലെ സ്ഥിരം പ്രതിയാണ് റമീസ് എന്ന് പൊലീസ് അറിയിച്ചു. കേസിൽ റമീസിന്റെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പേടുത്തിയിരുന്നു. മതംമാറാൻ റമീസ് നിർബന്ധിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ട്. മകൾ ഭീഷണിയും ക്രൂരമർദനവും നേരിട്ടെന്ന് യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. റമീസ് മർദിച്ചെന്ന് യുവതിയുടെ കൂട്ടുകാരി ജോൺസി പറഞ്ഞിരുന്നു. പ്രതിയുടെ കുടുംബം വീട് പൂട്ടി മുങ്ങിയതായാണ് സൂചന.