Flash Story
അമൃത എക്സ്പ്രസിൽ യാത്രക്കാരുടെ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: അസം സ്വദേശിയായ യുവാവ് പിടിയിൽ
മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :
കെ – ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിന്‍വലിച്ചു.
സംയുക്ത സൈനിക അഭ്യാസം ‘ഓസ്ട്രാഹിന്ദ് 2026’ സമാപിച്ചു
ഗ്യാനേഷ് കുമാറിന് ശക്തമായ സന്ദേശം നല്‍കിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്

മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം :

തിരുവനന്തപുരം: 31-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ, ചരിത്രത്തിലാദ്യമായി സിനിമകൾക്ക് 24 മണിക്കൂർ പ്രദർശനം ഉണ്ടാകുമെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ചലച്ചിത്ര മേളയിൽ ഈ വർഷം സമഗ്ര മാറ്റങ്ങളുണ്ടാകും. മേളയിൽ എത്തുന്ന വിദേശികളെ കേരളത്തിലെ ടൂറിസം സ്പോട്ടുകളിലെത്തിക്കാൻ പ്രത്യേക പദ്ധതി ഒരുക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

എല്ലാവര്‍ക്കും ഏറ്റവും സൗകര്യമായി സിനിമ കാണാന്‍ കഴിയുന്ന മേളയാകും 31ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സിനിമാ, സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. ഇത്തവണത്തെ മേളയില്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഷോ ഒരുക്കും. രാത്രി വൈകിയും പ്രദര്‍ശനങ്ങള്‍ ഒരുക്കി തിരക്ക് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘനേരം കാത്തുനിന്നിട്ട് സിനിമ കാണാന്‍ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കും. ടാഗോർ തിയറ്ററിൽ 24 മണിക്കൂറും പ്രദർശനം ഉണ്ടാകും.31 ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്വാഗതസംഘം […]

എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.

ജയേന്ദ്ര ശർമ്മ സംവിധാനം ചെയ്യുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച്, എറണാകുളം അമ്മ അസോസിയേഷൻ ഹാളിൽ വെച്ച് പ്രശസ്ത തിരക്കഥാകൃത്ത് എസ് എൻ സ്വാമി പ്രകാശനം ചെയ്തു. ചടങ്ങിൽ,വിനോദ് കോവൂർ,സരയു,പ്രശാന്ത് മുരളി,ശ്രീരാം രാമചന്ദ്രൻ, അൻസീൽ റഹ്മാൻ, റഷീദ് പാറക്കൽ, തുടങ്ങിയവർ പങ്കെടുത്തു. രാജകീയം സിനിമാസിന്റ ബാനറിൽ വിനോദ് കുമാർ രാജകീയം നിർമിക്കുന്ന “മാലിനി ” എന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ-സിനി ഫ്രെയിംസ് യു എ ഇ, വിപിൻ […]

ഭാഗ്യചിത്ര ഫിലിംസ് ഇൻഷ്യേറ്റിവ്ടൈറ്റിൽ നടൻ മധു നിർവ്വഹിച്ചു.

നൂറിൻൻ്റെ മികവിൽ മലയാള സിനിമ ചരിത്രം സമഗ്ര പദ്ധതിയുടെ റ്റൈറ്റിൽ റിലിസ് മലയാള സിനിമാ തറവാട്ടിലെ കാരണവർ പത്മശ്രി ശ്രീ. മധു സാർ വിജയദശമി ദിനമായ 2026 ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ഭാഗ്യചിത്ര ഫിലിംസ് മാനേജിംഗ് ഡയറക്ടറും പദ്ധതിയുടെ കോഡിനേറ്ററുമായ ഗോപൻ ചെന്നിത്തല മധു സാറിനെ ആദരിച്ചു. കേരള സർക്കാർ കലാ സാംസ്‌കാരിക സിനിമ പ്രവർത്തകരുടെ ഷേമനിധി ബോർഡ് ചെയർമാനും നിർമ്മാതാവുമായ ശ്രീ.എം.രഞ്ജിത്ത്, സംവിധായകരായ ശ്രീ.രാജസേനൻ,ശ്രീ.അനിൽ ഗോപിനാഥ്,നിർമ്മാതാക്കളായ ശ്രീ. ഭാവചിത്ര ജയകുമാർ , ശ്രീ. […]

“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കിശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന “പ്രശാന്തേട്ടന്റെ മീശ”എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്,സംഗീതം-നിഖിൽ മോഹൻ,എഡിറ്റിംഗ് കൺസൾട്ടൻ്റ്-രതിൻ രാധാകൃഷ്ണൻ,എഡിറ്റർ-ഹേമന്ത് കുമാർ,സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി-രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത,അസോസിയേറ്റ് […]

യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക.

“യാത്രികൻ “നൂറ് വേദികളിൽ പിന്നിട്ടപ്പോൾ ഷാജഹാനെ തേടിയെത്തിയത് “ടാലാന്റ് നാഷണൽ റെക്കോർഡ് “

ഒരുമയുടെ സന്ദേശവുമായി യാത്രികൻ എന്ന തെരുവ് നാടകം നൂറു വേദികൾ പിന്നിടുമ്പോൾ ഷാജഹാൻ തൊളിക്കോട് എന്ന കലാകാരനെ തേടിയെത്തിയത്,, ടാലന്റ് നാഷണൽ റെക്കോർഡ്,,, ശ്രീ മുരുകൻ കാട്ടാക്കടയുടെ,,, കണ്ണട എന്ന കവിതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ,,, ഡോക്ടർ പ്രമോദ് പയ്യന്നൂർ,, ശ്രീമുരുകൻ കാട്ടാക്കട,,, ശ്രീ സൈദ് സബർമതി,,, ശ്രീ കുര്യൻ ജേക്കബ് എന്നിവരുടെ കയ്യിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.

‘ദി ലേറ്റ് കുഞ്ഞപ്പ’ മനോരമ മാക്‌സില്‍ റിലീസായി

‘കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം മനോരമ മാക്‌സില്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം, കളറിസ്റ്റ്- തരുണ്‍ സുധാകരന്‍, ഗാനരചന- കാവേരി കല്‍ഹാര്‍, സംഗീതം- വിനയ് ദിവാകരന്‍, […]

ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം (D 152)ഫുൾ പായ്ക്കപ്പ്

………………………………….ദിലീപിനെ നായകനാക്കിഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം (D152.) ഫുൾ പായ്ക്കപ്പ് ആയി.തൊടുപുഴയും, കൊച്ചിയില്ലുമായിട്ടാണ് അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്.പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്.കോ പ്രൊഡ്യുസേർസ് -സംഗീത് സേനൻ. നിമിത അലക്സ്‌.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രഘു സുഭാഷ് ചന്ദ്രൻ. ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് […]

വ്യത്യസ്ഥ ഭാവങ്ങളുമായിപ്രകമ്പനത്തിന്പുതിയ പോസ്റ്റർ :

പണി എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ സാഗർ സൂര്യ, ബാല്യം മുതൽ കൗതുകകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ ഗണപതി, സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള പോസ്റ്ററുമായി പ്രകമ്പനം സിനിമയുടെ പുതിയ അപ്ഡേഷൻ എത്തി.പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ, കാർത്തിക്ക് സുബ്ബരാജാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.അതിനു ശേഷം പുറത്തുവിടുന്ന പോസ്റ്ററാണിത്.പ്രധാനമായും യുവതലമുറയുടെ കാഴ്ച്ചപ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരു ഹോസ്റ്റൽ ജീവിതത്തിൻ്റെ കഥയതികച്ചും രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് […]

Back To Top
onwin