Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നൽകും. പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ, 20 കോടി രൂപയുടെ ഇടപാടിന്റെ വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസിന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ ഉണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.അതേസമയം ഇ ഡി അന്വേഷണത്തിലെ മാധ്യമവാർത്ത തള്ളി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തി. സിഎംആർഎൽ-എക്സാലോജിക് […]

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരായ ഏത് നീക്കത്തെയും പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സ്ത്രീകളുടെ അവകാശങ്ങൾ ദുർബലപ്പെടുത്താനും കേരളത്തെ പിന്തിരിപ്പൻ സാമൂഹിക വ്യവസ്ഥയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ബിജെപി ശക്തമായി ചെറുക്കുമെന്ന് വ്യക്തമാക്കി. “മുസ്ലിം ലീഗിന്റെ ഒരു മന്ത്രി അവരുടെ രാഷ്ട്രീയ ലക്ഷ്യം മുഴുവൻ ‘മതം, മതം, മതം’ എന്നാണെന്ന് പറയുന്നുണ്ട്. അവരുടെ ആശയപ്രചാരകനായ കാന്തപുരം […]

സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങൾക്കിടെ CPI സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ. പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പങ്കെടുക്കും. വൈകിട്ട് 6 മണിക്ക് അജോയ് ഭവനിലാണ് യോഗം നടക്കുക. കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ സിപിഎം- സിപിഐ ബന്ധം വഷളാകുന്നതിനിടെയാണ് യോഗം അടിയന്തിര യോഗം ചേരുന്നത്. സിപിഐ സെക്രട്ടേറിയറ്റ് യോഗവും ചേരും. തങ്ങളുടെ ആവശ്യങ്ങൾ തുടർച്ചയായി ഉന്നയിക്കുമ്പോഴും അത് അംഗീകരിക്കാൻ സിപിഐഎം […]

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയോട് അടുപ്പമുള്ള ആളുകള്‍ ലഹരി കടത്തുമ്പോള്‍ പൊലീസ് കണ്ണടയ്ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരിമരുന്ന് കടത്തുന്നു. ഇതോടെ തൂഫാന്റെ മട്ടുതന്നെ മാറിയെന്നും പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂരിലെ വിശദീരണയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഒരൂ കൂട്ടര്‍ മയക്കുമരുന്നുമായി ഒരു വാഹനത്തില്‍ പോകുകയാണ്. വണ്ടി മലപ്പുറത്ത് പൊലീസ് നിര്‍ത്തിച്ച് പരിശോധിച്ചു. അപ്പോള്‍ വണ്ടിയുള്ളയാള്‍ താന്‍ മുഖ്യമന്ത്രിയുടെ അടുത്ത ആളാണെന്ന് പറയുന്നു. മുഖ്യമന്ത്രിയുമായുള്ള […]

മുഹമ്മദ് റിയാസിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്; ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്‍

കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കമെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പ് സർക്കാർഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും.

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും. കായിക വകുപ്പിന്റെ റിപ്പോർട്ട് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നിയമസാധ്യത പരിശോധിച്ചു അന്വേഷണം ഏതുവിധത്തിൽ വേണമെന്ന ആലോചനയിലാണ് സർക്കാർ. സർക്കാറിന് ഉണ്ടായ സാമ്പത്തിക നഷ്ടം, നികുതി വെട്ടിപ്പ്, സ്പോൺസറുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ അന്വേഷണ പരിധിയിൽ ഉണ്ടാകും. വിദേശ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് കായിക വകുപ്പിന്റെ അന്വേഷണറിപ്പോർട്ടിലുള്ളത്. കൂടാതെ കഴിഞ്ഞ സർക്കാരും സ്പോൺസറുo തമ്മിൽ അവിശുദ്ധ ഇടപാട് […]

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരമെന്ന് ബിജെപി. അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് തികച്ചും അപലപനീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് പ്രസ്താവിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് നാടകം. കേരളത്തിലെ മതമൗലിക വാദികളുടെ കയ്യടിക്ക് വേണ്ടിയാണ് അത്യന്തം അപലപനീയമായ നീക്കവുമായി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയിരിക്കുന്നത്. ടി.ജി മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല, എന്നാല്‍ പ്രധാനമന്ത്രി […]

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍

കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായ കത്ത് അയച്ചതില്‍ നടപടി. തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ചിത്രയെ സസ്‌പെന്‍ഡ് ചെയ്തു. കാപ്പ കേസില്‍ തടങ്കലില്‍ കഴിയുന്ന പ്രതിക്ക് നിയമപരമായി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തക്കവണ്ണം ബന്ധപ്പെട്ട ഫയലില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയെന്നും അപ്രകാരം കടുത്ത ഔദ്യോഗിക വീഴ്ചയും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും നടത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന കുറിപ്പുകള്‍ നിലനില്‍ക്കേ വകുപ്പ് മന്ത്രിതല ഉത്തരവുകള്‍ […]

കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍. കോട്ടയം: രോഗികളെ നിലത്തു കിടത്തുന്ന രീതി കോട്ടയം മെഡിക്കല്‍ കോളജിലും ഇനി ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. ജൂലൈ 30 മുതല്‍ ഇവിടെ എല്ലാ രോഗികള്‍ക്കും കിടക്ക ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം സി.എം.എസ് കോളജില്‍ കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളജായിരിക്കും കോട്ടയം. തിരുവനന്തപുരം […]

കുട്ടികൾക്കായി ‘ടോക് റൂം’ പദ്ധതി പ്രഖ്യാപനം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെ പോരാട്ടത്തിൽ യുവജന സംഘടനകൾ കൈകോർക്കണം. പുതുതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തവും അനിവാര്യമാണെന്ന്‌ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ നടന്ന വിവിധ യുവജന സംഘടനകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാൻ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ലഹരി മാഫിയക്കെതിരായ നടപടികൾ ജനകീയ പങ്കാളിത്തത്തോടെ ശക്തമാക്കുന്നതിനുമുള്ള നിർദേശങ്ങളാണ് യോഗത്തിൽ പ്രധാനമായും […]

Back To Top
onwin