കേന്ദ്ര സഹമന്ത്രി ശ്രീ ജയന്ത് ചൗധരി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. അധ്യാപനം ഒരു കലയും സർഗ്ഗാത്മക പ്രവർത്തനവുമാണെന്നും അതിന് മാനവിക ബന്ധങ്ങളും ബോധനശാസ്ത്രവും വിദ്യാർത്ഥികളിലെ കഴിവുകൾ തിരിച്ചറിയാനുള്ള ശേഷിയും ആവശ്യമാണെന്നും കേന്ദ്ര സഹമന്ത്രി എഴുതുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം (NEP 2020), ഉല്ലാസ് (ULLAS), വിദ്യാഞ്ജലി തുടങ്ങിയ വിവിധ പദ്ധതികൾ അധ്യാപനത്തെയും പഠനത്തെയും എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ഓരോ അധ്യാപകനെയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി എങ്ങനെ അംഗീകരിക്കുന്നുവെന്നും ഈ ലേഖനം […]
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകുന്നതിനായി കോഴിക്കോട്ടെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു. സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് വാങ്ങുന്നത്. കാലിക്കറ്റ് സിറ്റി സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കറും സംഘം പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേർന്നാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതിന് പിന്നാലെ ബസ് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചു.പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ […]
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഭരണനിർവഹണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ സേതു അഭിയാൻ’ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ നടന്നു. മഹാരാഷ്ട്ര പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി പങ്കജാ മുണ്ടെ ശില്പശാല ഉദ്ഘാടനം ചെയ്തു. 45 വർഷത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബിജെപിക്ക് കേരളത്തിൽ ഒരു മേയറെ ലഭിച്ചതെന്നും ഇത് വലിയ മാറ്റത്തിന്റെ തുടക്കമാണെന്നും അവർ പറഞ്ഞു. കേവലം രണ്ട് എംപിമാരിൽ നിന്ന് ആരംഭിച്ച ബിജെപിയുടെ യാത്ര ഇന്ന് […]
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ഇന്ത്യാ ഗവണ്മെൻ്റിന് കീഴിലുള്ള ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ (MoES) അനുബന്ധ ഓഫിസ് ആയ സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്‌സസ് & ഇക്കോളജി (CMLRE), ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ (ISA) ആഭിമുഖ്യത്തിൽ, കൊച്ചിയിലെ CMLRE അടൽ ഭവൻ കാമ്പസിൽ 2026 സെപ്റ്റംബർ 7 മുതൽ 11 വരെ “ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ: സ്റ്റാൻഡേർഡൈസിംഗ് മെത്തഡോളജിസ് ഫോർ ബയോഡൈവേഴ്സിറ്റി അസസ്‌മെൻ്റ്സ് ” സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (IORA), മറൈൻ ബയോഡൈവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊറിയ […]
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
കൊല്ലം ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്ക് ആദരം നൽകി കൊല്ലം: സംസ്ഥാനത്ത് ക്ഷയരോഗ നിവാരണ രംഗത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് തൊഴിൽ, വനിതാ ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്’ (TB-Mukt Panchayat) പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്. ക്ഷയരോഗത്തിനെതിരെ കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ […]
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
തമിഴ്നാട്: തമിഴ്നാട് ഈറോഡ് സത്യമംഗലം സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം. സംഭവത്തിൽ മുൻ പാചക തൊഴിലാളിയുടെ ഭർത്താവ് ബി അറുമുഖം അറസ്റ്റിലായി. ഭാര്യയെ പാചക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് ക്രൂരതയ്ക്ക് കാരണം. ഈറോഡ് ജില്ലയിലെ രാമബയലൂർ ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്കൂൾ വിദ്യാർഥിയെ ഉപയോഗിച്ചുകൊണ്ട് ഇയാൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലെ മഞ്ഞ നിറം അധ്യാപകർ കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്തതോടെ വിവരം പുറത്തറിയുകയുമായിരുന്നു. തന്നെ സഹായിച്ചാൽ പകരം പുതിയ വസ്ത്രങ്ങൾ […]
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്‌നെയും മരിച്ചിരുന്നു. ചികിത്സയിരിക്കുകയാണ് […]
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.
തൃശൂർ : കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു.ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചു. സർവ്വകലാശാലയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ച വിഷയത്തിൽ കേരള സർവകലാശാലയ്ക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ ആൺ പോലീസുകാർ ആക്രമിക്കുമ്പോൾ […]
