Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരണാസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സ് തങ്ങളുടെ വര്‍ക്ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു.

ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്പാദിപ്പിക്കുന്നുണ്ട്. രാജസ്ഥാനിലാണ് കൂടുതല്‍ സോളാര്‍ പ്ലാൻ്റ് ഉള്ളത്- 275 എണ്ണം. കേരളത്തില്‍ 13 എണ്ണം. റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതിൻ്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുത പദ്ധതി. തീവണ്ടി ഗതാഗതത്തിന് തടസ്സമാകാതെയാണ് പാളങ്ങള്‍ക്കിടയില്‍ പാനലുകള്‍ സ്ഥാപിച്ചത്. ഈടുനില്‍ക്കുന്നതും കാര്യക്ഷമത ഉറപ്പുനല്‍കുന്നതുമാണ് ഇവ. അറ്റകുറ്റപ്പണിക്കായും കാലാവസ്ഥാ മാറ്റത്തിനനുസരിച്ചും ഇവ മാറ്റിവെക്കാം.

Back To Top