Flash Story
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു

വിയറ്റ്നാം ബോട്ട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു; ഉടൻ ഇന്ത്യയിലേക്ക് എത്തിക്കും

വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മരിച്ചിരുന്നത്. രണ്ട് മലയാളികൾ ഉൾപ്പെടെ 10 തമിഴ്നാട് സ്വദേശികളും മൂന്ന് ആന്ധ്രാപ്രദേശ് സ്വദേശികളും മരിച്ചു. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിർദേശിച്ചിരിക്കുന്നത്.

കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ “ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം” എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവയെ ഉദാഹരിക്കുന്ന ശ്രദ്ധേയമായ നേട്ടങ്ങളുള്ള വിശിഷ്ട വ്യക്തികളുമായി സംവദിക്കാനുള്ള അപൂർവ അവസരം സ്കൂൾ കേഡറ്റുകൾക്ക് ലഭിച്ചു. ഐ.എൻ.എസ്‌.വി തരിണിയിൽ ലോകം ചുറ്റി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരായ, ശൗര്യ ചക്ര ലഭിച്ച ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ, ലെഫ്റ്റനന്റ് കമാൻഡർ രൂപ.എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എവറസ്റ്റ് കീഴടക്കിയ […]

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു

വിഖ്യാത ഗായിക എസ് ജാനക അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു. എംഎസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു. ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ […]

ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂളുകൾക്കെതിരെ അടിയന്തര നടപടി വേണം: മുൻ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. നിലവിലെ മോശം കാലാവസ്ഥയും ശക്തമായ മഴയും കൊടുങ്കാറ്റും കണക്കിലെടുത്ത്, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി വേഗത്തിലുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. നിലവിലെ മോശം കാലാവസ്ഥ ഒരു തരത്തിലും വിദ്യാലയങ്ങളെയും കുട്ടികളെയും ബാധിക്കാത്ത രീതിയിലുള്ള മുൻകരുതലുകളാണ് ഉണ്ടാകേണ്ടത്. യാതൊരു കാരണവശാലും ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകാൻ പാടില്ലെന്നും, താൽക്കാലികമായി […]

ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’ ; ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപിമാരുടെ അന്തർസംസ്ഥാന യോഗംചേർന്നു.

ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാൻ വൻ ചുവടുവയ്പ്പുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇതിനായി അന്തർസംസ്ഥാന സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗം വിളിച്ചുചേർത്തു. ലഹരിമരുന്ന്‌ കടത്തും അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ്‌ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ അന്തർസംസ്ഥാന ഏകോപന യോഗം തിരുവനന്തപുരം കേരള പൊലീസ് ആസ്ഥാനത്ത് നടന്നു. ആഭ്യന്തര വകുപ്പ് […]

കള്ളാടി മണ്ണിടിച്ചിൽ മരണം ഏഴായി

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ തുര്‍ക്കി […]

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു മുന്‍ നിയമസഭാ സ്പീക്കര്‍വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റര്‍ നിര്‍മ്മിക്കുകയും അത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് മുഹമ്മദ് ഖലീല്‍ (Mohammed Khaleel) എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്)2023-ലെ 192, 336(3), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്- 2000 ലെ 66(c), 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പോലീസ് അന്വേഷണം […]

കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും. ഏഴ് പേരാണ് […]

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് വിടനൽകി.

ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് കണ്ണീരോടെ വിടനല്‍കി ഇറാന്‍. ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മുജ്തബ ഖമനയി ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു. ആയത്തുല്ല അലി ഖമനയിയുടെ ജന്മനാടായ മശ്ഹദിലാണ് രാജ്യത്തെയും അനുയായികളെയും കണ്ണീരിലാഴ്ത്തിയ അവസാനഘട്ട സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെടുന്നത്. ഇറാനിയന്‍ സൈനിക വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെ ഇന്നലെ രാവിലെയാണ് ഖമനയിയുടെയും ആക്രമണത്തില്‍ […]

എ .ഐ യുഗത്തിൽ വിദ്യാർത്ഥികൾ ആഗോള നിലവാരത്തിലേക്ക് ഉയരണം: മന്ത്രി എൻ.ഷംസുദ്ദീൻ

ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘തിളക്കം 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയകാലഘട്ടത്തെ ഉൾക്കൊണ്ടുള്ള മാറ്റങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ബ്ലാക്ക് ബോർഡുകളിൽ നിന്ന് ക്ലാസ് മുറികൾ ഇലക്ട്രോണിക് സ്മാർട്ട് ബോർഡുകളിലേക്ക് […]

Back To Top
onwin