മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം […]

