ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും. 2019 ല്‍ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ട സ്വര്‍ണ്ണപ്പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരികെ സ്ഥാപിച്ചസ്വര്‍ണ്ണപ്പാളിയില്‍ തിരിമറി നടന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കും.
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്ര സ്വര്‍ണം അണിഞ്ഞ് 24കാരി ജെയ്‌സ്‌മിൻ ലംബോറിയ
ലിവര്‍പൂള്‍: ബോക്‌സിങ്ങിൽ ഇന്ത്യയിൽ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജെയ്‌സ്‌മിൻ ലംബോറിയ സ്വർണം നേടി. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നടന്ന ഫൈനലിൽ വനിതകളുടെ 57 കിലോ വിഭാഗത്തിൽ ആണ് ജെയ്‌സ്‌മിൻ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡൽ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്‌മിൻ തോൽപ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാൽ ആണ് ഇന്ത്യൻ വനിത ടീമിന്‍റെ പരിശീലകൻ. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകൾ ഉറപ്പിക്കാൻ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്.
ശബരിമല ശ്രീകോവിലിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് ആണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്. ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് […]
സ്വർണവില റെക്കോഡ് കുതിപ്പ് തുടരുന്നു; ഗ്രാമിന് പതിനായിരം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും. കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 18 ദിവസത്തിനുള്ളിൽ […]
സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് : മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ്മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ […]