തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോര്‍പറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വര്‍ഷങ്ങളില്‍ 1155.56 കോടി […]
കെ.എസ്.എഫ്.ഇ സർക്കാരിന് ഗ്യാരൻ്റി കമ്മീഷനായി ₹81.39 കോടി രൂപ കൈമാറി; ധനകാര്യ സ്ഥാപനങ്ങൾക്ക് കേരളാ മോഡൽ: ധനമന്ത്രി
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) 2025-26 സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു സർക്കാരിന് കൈമാറി. എൺപത്തിഒന്ന് കോടി മുപ്പത്തിയൊമ്പത് ലക്ഷം രൂപ ആണ് കെ.എസ്.എഫ്.ഇ സർക്കാരിന് കൈമാറിയത്. ഒക്‌ടോബർ 10 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ് പ്രസ്തുത തുകയ്ക്കുള്ള ചെക്ക് കൈമാറിയത്. പൊതുമേഖലാ […]
