നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. ഇന്ന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിർദേശം. മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം […]

