Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ
സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന: മുഖ്യമന്ത്രി

കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകേണ്ടത് സെക്രട്ടറി; ശ്രീലേഖയുടേത് ശരിയായ നടപടിയല്ല: വി കെ പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസ്, എംഎൽഎയോട് വിളിച്ച് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. കോർപറേഷൻ നിശ്ചയിച്ച വാടകനൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം ന​ഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് […]

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല, കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി; ഇരുസഭകളിലും പ്രതിഷേധം

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ […]

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷം ആകും പോസ്റ്റ്‌മോര്‍ട്ടം. അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ […]

രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ് : കേരള സർവകലാശാലയിൽ കയറരുത്

രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് കേരള സർവകലാശാല താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് […]

സാമ്പത്തിക തട്ടിപ്പ്:ദിയ കൃഷ്ണയുടെ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ […]

Back To Top