ഐപിഎല്‍ ശനിയാഴ്ച പുനരാരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ കാര്യത്തില്‍ കടുത്ത നിലപാടുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക. ഐപിഎല്‍ ജൂണ്‍ 3ന് മാത്രമെ പൂര്‍ത്തിയാവൂവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലെ താരങ്ങള്‍ മെയ് 26ന് മുമ്പ് നാട്ടില്‍ തിരിച്ചെത്തണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം മെയ് 25ന് ഐപിഎല്‍ ഫൈനല്‍ നടക്കുകയാണെങ്കില്‍ മാത്രമെ ഇതിന് സാധ്യതയുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ സാഹചര്യത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചതോടെ ബിസിസിഐ ഉന്നതര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ […]