Flash Story
പ്രൊഫസർ എം കെ സാനുവിന് ആദരാജ്ഞലികൾ
കേരള ചലച്ചിത്ര നയം കോണ്‍ക്ലേവ്
മാർഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (ശനി) തുടക്കം:
കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടി റാണി മുഖർജി, മികച്ച നടൻമാരായി ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും;ഊർവ്വശിക്കും വിജയരാഘവൻ എന്നിവർക്കും പുരസ്കാരം
ഇന്ത്യൻഫുട്ബോൾ മുഖ്യ പരിശീലക സ്ഥാനത്തേക്ക്  ഖാലിദ് ജമീൽ:
71-മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു : മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍,പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി
തിരുവനന്തപുരം ശ്രീനേത്ര കണ്ണാശുപത്രിയിൽ ഇന്ത്യൻ ഒപ്റ്റോമെട്രി അസോസിയേഷന്‍ സെമിനാർ സംഘടിപ്പിച്ചു.

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം. നിരവധി പേർക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു.

സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

മിസൗറിയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ കാര സ്‌പെൻസർ പറഞ്ഞു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സെന്റിനൽ ക്രിസ്ത്യൻ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണു

Back To Top