Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആവേശമുണർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും. നഗരത്തിൽ മൂന്ന് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. തിരഞ്ഞടുപ്പ് അടുത്തുനിൽക്കേ രാഷ്ട്രീയ പ്രചാരണത്തിന് പ്രാധാന്യം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

സന്ദർശനത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന ‘അഖില കേരള ധീവര സഭ’ സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിനുപുറമെ, കേരളത്തിന്റെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മാർച്ച് 11 വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎയുടെ മഹാറാലിയാണ് സന്ദർശനത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന ഈ റാലിയിൽ നാൽപ്പതിനായിരത്തോളം എൻഡിഎ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

റാലിക്ക് മുന്നോടിയായി നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. ഇത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടനപത്രികയും വികസന നയരേഖയും ഈ സന്ദർശനവേളയിൽ പ്രധാനമന്ത്രി പുറത്തിറക്കിയേക്കും. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയേക്കും. സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാകും ഒരുക്കുക.

Back To Top
onwin