Flash Story
മരിച്ചനിലയിൽ കാണപ്പെട്ടു.
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും; ഒരു ഗ്രാമം ഒലിച്ചു പോയി, 50ലേറെ പേരെ കാണാനില്ല
ഫോണ്‍ ചോര്‍ത്തല്‍: പി.വി.അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു
ആണ്‍ സുഹൃത്തിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്: പ്രതി അദീനയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
മാധുരി എന്ന ആനക്കായി ഒരു പ്രദേശമാകെ പ്രക്ഷോഭത്തിൽ
എന്‍ജിനീയറിങ് കോളജിൻ്റെ ബസ്സിടിച്ച് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.ജോര്‍ജ്ജ് മരിച്ചു
മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധിക ലഗേജിനെ ചൊല്ലി തർക്കം; ശ്രീനഗറിൽ സ്പൈസ് ജെറ്റ് ജീവനക്കാരെ മർദ്ദിച്ച് സൈനിക ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന് വലിയ പങ്കാണുള്ളതെന്നും ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനും പോലീസിന് നിർണായകമായ പങ്കാണുള്ളതെന്നും ഗാന്ധിഘാതകനെ ചരിത്രപുരുഷനായി അവതരിപ്പിക്കുന്ന സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35 -)o സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മതനിരപേക്ഷ കേരള നിർമ്മാണത്തിൽ കേരള പോലീസിന്റെ പങ്ക്’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്യനാട് ഉഴമലയ്ക്കൽ പി ചക്രപാണി ആഡിറ്റോറിയത്തിൽ നടന്ന സെമിനാറിന് കെപിഒഎ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ എൽ നിഷാന്ത് അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി ആർ പ്രതാപൻ നായർ മുഖ്യപ്രഭാഷണവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസി. പ്രൊഫസർ ഡോ. ജോയ് ബാലൻ വിഷയാവതരണവും നടത്തി. നെടുമങ്ങാട് ഡിവൈഎസ്പി കെ എസ് അരുൺ, കെ പി എ സംസ്ഥാന വൈസ് പ്രസിഡന്റ് സഞ്ജു വി കൃഷ്ണൻ, ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ മാനേജർ ആർ സുഗതൻ എന്നിവർ സംസാരിച്ചു.കെപിഒഎ തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ദീപു സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബി എസ് അരുൺ നന്ദിയും രേഖപ്പെടുത്തി.

Back To Top