28.05.2025
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി. കൃഷ്ണകുമാർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐബി യൂണിറ്റിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക ഐടിഐക്ക് സമീപം വീടിന്റെ ഹാൾമുറിയിലും, ശുചി മുറിയിലും നിർമ്മിച്ചിരുന്ന രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം MDMA യും കണ്ടെടുത്ത് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഹനീഫ് ഖാൻ എന്നയാളെ പിടികൂടിയിട്ടുള്ളതാണ്. ഹാൾമുറിയുടെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടും, ശുചി മുറിയിലെ വാഷ്ബേസിന് താഴെയായിചുമരിനും ഇളക്കിയെടുക്കാൻ കഴിയുന്ന കബോർഡിനും ഇടയിലുമാണ് അറകൾ നിർമ്മിച്ചിരുന്നത്. 2024 ലും ടി ഹനീഫ് ഖാനെ ECCO കാറിൽ രഹസ്യ അറയുണ്ടാക്കി കടത്തി കൊണ്ട് വന്ന 18 കിലോ കഞ്ചാവുമായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയിരുന്നു. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രകാശ്, ബിജുരാജ്, പ്രിവന്റീവ് ഓഫീസർ ഷാജു,പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം.വിശാഖ് സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ,രജിത്ത്, ശ്രീനാഥ്, ശരത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി,സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാലും പാർട്ടിയും ഉണ്ടായിരുന്നു. കേസിന്റെ തുടർ നടപടികൾ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജിലാൽ നിർവഹിക്കുന്നതാണ്.
