Flash Story
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു

തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എയർ കണ്ടീഷനകത്ത് കുടുംബമായി 5-ഓളം പാമ്പുകൾ . ഓഫീസ് വിട്ട് വൈകുന്നേരം വീട്ടിൽ എത്തിയ മാധവ് ബെഡ്റൂം തുറന്നപ്പോൾ എ സിയുടെ താഴ് വശത്ത് പെട്ടെന്ന് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എ സിക്ക് സമീപം ചെന്നപ്പോൾ അകത്ത് ചെറിയ ശബ്ദം കേൾക്കാനായി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ ഒരു പാമ്പിൻ്റെ വയറിൻ്റെ ഭാഗം കണ്ടു. ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. പിന്നെ പിതാവിൻ്റെ സഹായത്താൽ ഫോറസ്റ്റ് ഡിപാർട്മെൻ്റിലെ സ്നേക്ക് റസ്ക്യൂ ഓഫീസർ രോഷിനിയെ ബന്ധപ്പെട്ടു. രോഷിനിയുടെ നിർദ്ദേശപ്രകാരം സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി. ടോർച്ച് തെളിച്ചു നോക്കിയപ്പോൾ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എസി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്കിനിഷനെ വിളിച്ചു വരുത്തി. എസി തുറന്നപ്പോൾ 5-ഓളം വില്ലൂന്നി പാമ്പുകൾ ഉള്ളിൽ കണ്ടു. എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്. ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി. ഒരെണ്ണം ഔട്ടർ പൈപ്പിൻ്റെ സൈഡിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മരചില്ലകൾ വീടിൻ്റെ ടെറസ്സിൽ താഴ്ന്ന് കിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസി ക്കുള്ളിൽ കയറാൻ കഴിഞ്ഞത് എന്നാണ് സർപ്പ യിലെ സ്നേക്ക് ക്യാച്ചർ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടികളയേണ്ടത് ഒരു പ്രധാന കാര്യമാണ്. പിടി കൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസ്സായ കുറ്റി കാട്ടിലേക്ക് തുറന്നു വിട്ടു.

Back To Top
onwin