Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

കോട്ടയം: യു.ഡി.എഫിലേക്ക് പോകുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെന്നും എൽ.ഡി.എഫിൽ തങ്ങൾ പൂർണ ഹാപ്പിയാണെന്നും കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.

മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് താനൊരു ചർച്ചയും നടത്തിയിട്ടില്ല. എയറിൽ നടക്കുന്ന ചർച്ചയാണ്. കേരളകോൺഗ്രസിന് കൃത്യമായ നിലാപടുണ്ടെന്നും ജോസ്.കെ മാണി പറഞ്ഞു.

നിലമ്പൂരിലെ യു.ഡി.എഫ് വിജയം ജനങ്ങളുടെ വിജയമല്ല എന്നതിന് തെളിവാണ് മറ്റു ഘടകക്ഷികളുടെ പിറകേ യു.ഡി.എഫ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി സെക്രട്ടറിയേറ്റ് ചേരുന്നത്. പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകൾ ആവശ്യപ്പെടുമെന്നും ജോസ്.കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എൽ.ഡി.എഫിലെ പാര്‍ട്ടികളെ മുന്നണിയില്‍ എത്തിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവർത്തിച്ചു. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുണ്ടാകും. പി.വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Back To Top
onwin