Flash Story
വീണ്ടും സഞ്ജു,ബെത്തലിൻ്റെ പോരാട്ടവീര്യത്തിനും കയ്യടി;ഇംഗ്ലണ്ട് കടന്ന് ഇന്ത്യ T20 ലോകകപ്പ് ഫൈനലിൽ
  വീടിനുള്ളിലെ എയർ കണ്ടിഷനകത്ത് 5 ഓളം പാമ്പുകൾ
ജി സുധാകരൻ പാർട്ടി അംഗത്വം ഉപേക്ഷിച്ചു, തീരുമാനമറിയിച്ചത് ഫെയ്സ് ബുക്ക് കുറിപ്പ് വഴി
ശ്രീലങ്കൻതീരത്ത് ഇറാൻ യുദ്ധക്കപ്പൽ മുങ്ങിയത് അന്തർവാഹിനി ആക്രമണത്തിൽ;100 ലേറെ നാവികരെ കാണാനില്ല
ഇറാന്‍റെ പരമോന്നത നേതാവായി ഖമനയിയുടെ മകന്‍; മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്ന് റിപ്പോര്‍ട്ട്
ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം
ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പുതിയ മൊബൈൽ ആപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് 2006-ൽ രൂപീകരിച്ച ബോർഡ് ഇന്ന് പതിനെട്ട് ലക്ഷത്തോളം അംഗങ്ങൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്നു. തൊഴിലാളികൾക്ക് മാത്രമല്ല, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും ഈ ക്ഷേമനിധി വലിയ പിന്തുണ നൽകുന്നുണ്ട്.
ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചത്. ഇതിലൂടെ, അംഗങ്ങൾക്ക് അവരുടെ വിവരങ്ങൾ അറിയാനും, അംശാദായം അടയ്ക്കാനും, വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാനും കഴിയും. ഇത് തൊഴിലാളികളുടെ സമയം ലാഭിക്കുകയും സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുകയും ചെയ്യും.
മൊബൈൽ ആപ്പ് പ്രയോജനപ്പെടുത്താൻ എല്ലാ അംഗങ്ങളോടും മന്ത്രി അഭ്യർത്ഥിച്ചു. ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

Back To Top