Flash Story
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ

കൊച്ചി: ലുലുമാളുകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് ഷോപ്പിങ്ങിനൊപ്പം ഒട്ടനവധി ആനുകൂല്യങ്ങളും ഓഫറുകളും വാ​ഗ്ദാനം ചെയ്യുന്ന ലുലു
സി​ഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് കാർഡ് പുറത്തിറങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സം​ഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി. ചടങ്ങിൽ കൊച്ചി ലുലു ഡയറക്ടർ സാദിക്ക് കാസിം, ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ , ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ പങ്കെടുത്തു.
ലുലു മാൾ അവതരിപ്പിക്കുന്ന സിഗ്നേച്ചർ ക്ലബ് മെമ്പർഷിപ്പിലൂടെ നിരവധി പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. നാല് പ്രത്യേക പ്ലാനുകളിലൂടെയാണ് ലുലു സി​ഗ്നേച്ചർ ​ക്ലബ് മെമ്പർഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക്ക്- 15,000 രൂപ, പ്രീമിയം മെമ്പർഷിപ്പിന് 30,000 രൂപ, ​ഗ്രാൻഡ് മെമ്പർഷിപ്പിന് 60,000 രൂപ, റോയൽ മെമ്പർഷിപ്പിന് 1,10,000 രൂപ നിരക്കിൽ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.

ഓരോ മെമ്പർഷിപ്പും ലുലുവിന്റെ ഷോപ്പിംഗ് അനുഭവത്തോടൊപ്പം മറ്റു പ്രീമിയം സേവനങ്ങളും ലൈഫ്‌സ്റ്റൈൽ പ്രിവിലേജുകളും ലഭ്യമാക്കിയിട്ടുണ്ട്.
ലുലു ഷോപ്പിംഗ് വൗച്ചറുകൾ, ​ഗ്രാൻഡ് ഹയാത്ത് ബോൾ​ഗാട്ടി , ലുലു മാരിയറ്റ് അടക്കമുള്ള ആഡംബര ഹോട്ടലുകളിലെ സ്റ്റേക്കേഷൻ പാക്കേജുകൾ, ഫൈൻ ഡൈനിംഗ് , ലുലു പിവിആറിൽ സിനിമ പ്രിവിലേജുകൾ, സൗജന്യമായ നോർമൽ പാർക്കിങ്ങും വാലറ്റ് കാർ പാർക്കിംഗ്, ലുലു ഫൺട്യൂറ വൗച്ചറുകൾ കൂടാതെ വിപുലമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :8943151234 .

പടം അടിക്കുറിപ്പ്:
ലുലു മാളുകളിലെ
ലുലു സിഗ്നേച്ചർ ക്ലബിന്റെ പുതിയ മെമ്പർഷിപ്പ് പ്ലാൻ കൊച്ചിയാൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയിൽ നിന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ഏറ്റുവാങ്ങി.

Back To Top