Flash Story
കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ

മുൻ എംഎൽഎഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി ആകും

തിരുവനന്തപുരം: കോഴിക്കോട് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം. സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ.

കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, […]

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ

കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് […]

പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്ത കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്സ് :

. സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളംവെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ സഹായകമായി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തി ഏഴാം വാര്‍ഷികം ആണിന്ന്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള […]

ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ അതിക്രമം; പ്രസ് ക്ലബ് പ്രതിഷേധിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി പരിസരത്ത് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെ ഒരു കൂട്ടം അഭിഭാഷകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിക്കുന്നതായി തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു. ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ ദാസിനെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയാണ് ഒരു വിഭാഗം അഭിഭാഷകരുടെ അതിക്രമമുണ്ടായത്. വഞ്ചിയൂര്‍ കോടതിക്ക് പുറത്തെ റോഡിലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കൈയേറ്റ ശ്രമവും അസഭ്യവര്‍ഷവും. യുദ്ധമേഖലയിലും […]

ആധാർ : ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു.നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെ തന്നെ ആധാർ എൻറോൾമെൻറ് പൂർത്തീകരിക്കുന്നത്  സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും.കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം […]

ആർസിസിയിൽ നിയമനം

        തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ / ഇന്റെൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in

ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജർ

       തിരുവനന്തപുരം  സർക്കാർ മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കോളേജ് നെറ്റ്‌വർക്കിന്റെ റീജിയണൽ റിസോഴ്സ് സൗത്ത് സെന്റർ II (NMCN) പ്രോജക്ടിൽ ടെലിമെഡിസിൻ നെറ്റ്‌വർക്ക്‌ മാനേജറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.എസ്‌സി ബയോടെക്നോളജി/ മെഡിക്കൽ ഇൻഫർമാറ്റിക്സ് ആണ് യോഗ്യത. പ്രവൃത്തി പരിചയവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 30 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് […]

കൈമനത്ത് യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; താമസിച്ചത് സുഹൃത്തിനൊപ്പം

തിരുവനന്തപുരം: കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. കരുമം സ്വദേശി ഷീജ (50) ആണ് മരിച്ചത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കരുമത്ത് കുറ്റിക്കാട്ടുലൈനില്‍ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട് മാത്രമാണ് ഉള്ളത്. ഇവിടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തീപൊള്ളലേറ്റ് മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഷീജ […]

ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27 വരെ വഞ്ചിയൂര്‍ കോടതി റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മനഃപൂര്‍വം അഭിഭാഷകയെ […]

Back To Top