2025 ഡിസംബർ 13-ന് തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിക്കുന്നു. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഏകദേശം 3000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ പുഷ്പചക്രം സമർപ്പിക്കൽ, സൈനിക സമ്മേളനം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 1776 ഡിസംബർ 13-ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു. ഡേവിസ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയൻ രൂപീകരിച്ചു. 249 വർഷത്തെ ചരിത്രത്തിൽ ബറ്റാലിയൻ ഒമ്പത് പരിവർത്തനങ്ങൾക്ക് വിധേയമായി, 1953-ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ […]
തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ വോട്ട് രേഖപ്പെടുത്തുന്നു
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ വോട്ട് രേഖപ്പെടുത്തി
മന്ത്രി ജി ആർ അനിൽ വോട്ട് രേഖപെടുത്തുന്നു
തിരുവനന്തപുരം നഗരസഭയിൽ നിറമൺകര എൻ.എസ്.എസ് കോളേജിൽ പാപ്പനംകോട് വാർഡിലെ ബൂത്ത് 4 ൽ മന്ത്രി ജി .ആർ അനിൽ വോട്ട് രേഖപ്പെടുത്തുന്നു
പിതാവിൻ്റെ ക്രൂരമർദനം; തലസ്ഥാനത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പിതാവിന്റെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒമ്പതാം ക്ലാസുകാരി ഗുരുതരാവസ്ഥയിൽ. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ചെത്തി ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മർദിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി. മദ്യപിച്ചെത്തിയശേഷം വീട്ടിൽ പൂട്ടിയിട്ടാണ് മർദനം. മർദനത്തിനുശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കിവിടുമെന്നും പെൺകുട്ടി പറയുന്നു. ഇതുസംബന്ധിച്ച പെൺകുട്ടിയുടെ ഫോണിലൂടെയുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മർദനത്തിൽ പെൺകുട്ടിയുടെ കെെയിലും മുഖത്തും കാലിലുമടക്കം പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും […]
കള്ളക്കഥ കോടതിയിൽ തകർന്നു’; കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം
കൊച്ചി: പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം. കോടതിക്ക് മുന്നിൽ വൈകാരികമായാണ് ദിലീപ് സംസാരിച്ചത്. ക്രിമിനൽ ഗൂഢാലോചന […]
ദിലീപിനെ കുറ്റവിമുക്തനാക്കി :ഒന്നുമുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ,
ദിലീപിനെ വെറുതെവിട്ടു, ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാർ; വിധി 12ന്കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ആറു പേർ പ്രതികളാണെന്ന് വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. കുറ്റക്കാരെന്ന് കോടതി വിധിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ എന്‍.എസ് […]
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം […]
ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു; ഫയർഫോഴ്‌സ് തീയണച്ചു
സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിൽ തീപടർന്നത് ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിൽ തീയണച്ചു. ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്.സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ […]
കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു :
കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് […]
കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ഡോക്ടര്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്ന് ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി.
കോണ്‍ഗ്രസിന്റെ അച്ചടക്കം പാലിക്കാന്‍ ഡോക്ടര്‍ ശശി തരൂര്‍ എം പിയ്ക്ക് കഴിയുന്നില്ലെന്ന് ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്ന നേട്ടമെല്ലാം തരൂര്‍ കോണ്‍ഗ്രസിനെ ഉപയോഗിച്ച് ഉണ്ടാക്കി. ശശി തരൂരിന് ചോറ് കോണ്‍ഗ്രസിലും കൂറ് ബിജെപിയിലുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. ഒരു മനുഷ്യന് ഒരു പാര്‍ട്ടിയെ കൊണ്ട് നേടാവുന്നത് മൊത്തം നേടിയെടുത്ത ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷേ അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചോറ് ഇവിടെയും കൂറ് അവിടെയുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. […]
