Flash Story
സിഎംആര്‍എല്‍- എക്‌സാലോജിക് കേസിൽ പിണറായി വിജയന്റെ അപ്പീലില്‍ മറ്റന്നാള്‍ സുപ്രീംകോടതിയില്‍ വാദം
സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
“പ്രശാന്തേട്ടന്റെ മീശ”ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ദുർഗ്ഗാദേവിയുടെ അനുഗ്രഹങ്ങളെയും സംരക്ഷണത്തെയും എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി

ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ വേണ്ടത്. ഉത്സവമേഖലകളായി പ്രഖ്യാപിച്ച എല്ലാ വാർഡുകളിലേയും തെരുവ് വിളക്കുകളുടെ […]

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്‍േറഷന്‍ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാര്‍ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍. സ്വകാര്യ മേഖലയില്‍ വന്‍ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികള്‍ മാറിയാല്‍ […]

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. 100 റൺസിനാണ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. 412 എന്ന ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ആറാം ലോക കിരീടമാണിത്. 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇംഗ്ലണ്ടിനായി ഒറ്റയാൾ പോരാട്ടം നടത്തിയ കാലെബിന്റെ പ്രകടനം വിഫലമായി. 115 റൺസെടുത്ത് അവസാന വിക്കറ്റായാണ് കാലെബ് പുറത്തായത്. 69 പന്തിൽ നിന്ന് 9 ഫോറും 7 സിക്‌സും അടങ്ങുന്നതായിരുന്നു […]

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ.

പാലായിൽ സീറ്റുറപ്പിച്ച് മാണി സി കാപ്പൻ. യുഡിഎഫ് നേതൃത്വം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർദേശം നൽകിയതായും ചുവരെഴുത്ത് തുടങ്ങിയെന്നും ട്വന്റിഫോറിനോട് പറഞ്ഞു. പാലായിൽ കഴിഞ്ഞതവത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നും മാണി സി കാപ്പൻ. താൻ പ്രതിപക്ഷത്തായതിനാലാണ് പാലായിൽ വലിയ വികസനം നടത്താൻ സാധിക്കാതിരുന്നത്. ഭരണപക്ഷത്ത് ഇരുന്നപ്പോൾ 80 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒന്നരവർഷം കൊണ്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു ഇനിയും ഭരണപക്ഷത്തെത്തുമ്പോൾ പാലായുടെ വികസന സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയും പൂർത്തീകരിക്കാൻ സാധിക്കാത്ത പല വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ സാധിക്കുമെന്നും ജോസ് […]

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (07) മുഖ്യമന്ത്രി തറക്കല്ലിടും

ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് (ഫെബ്രുവരി 7) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എംപി, മേയര്‍ ഒ സദാശിവന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, സച്ചിന്‍ ദേവ്, […]

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുവനന്തപുരം: കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ പ്രദീപ്കുമാർ, മനുമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം ജീവനക്കാർ […]

ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി: അന്താരാഷ്ട്ര സമ്മേളനം നാളെ മുതൽ

മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ഏഴിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. സുസ്ഥിര വിനോദസഞ്ചാരം, ഉത്തരവാദിത്ത ടൂറിസത്തിലൂടെയുള്ള സംരംഭങ്ങള്‍, പൈതൃക സംരക്ഷണം, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഭിന്നശേഷി സൗഹൃദ ടൂറിസം, കാലാവസ്ഥ വ്യതിയാനവുമായി […]

കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവലിന് തലസ്ഥാനത്ത് വർണ്ണാഭമായ തുടക്കം

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് തിരുവനന്തപുരം തൈക്കാട് പോലീസ് പരേഡ് മൈതാനത്ത് തുടക്കമായി. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന മേളയിൽ 6 വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടോടി നൃത്തങ്ങൾ, 5 അന്തർദേശീയ […]

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറിയായി തിരുവനന്തപുരം റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ചിലെ വിജു റ്റിയേയും ട്രഷററായി മാരായമുട്ടം പോലീസ് സ്റ്റേഷനിലെ ഷിമി ജിയെയും തെരഞ്ഞെടുത്തു.

‘ദി ലേറ്റ് കുഞ്ഞപ്പ’ മനോരമ മാക്‌സില്‍ റിലീസായി

‘കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രം മനോരമ മാക്‌സില്‍ റിലീസായി. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയായ ‘കണ്ണൂര്‍ കഫേ’യിലെ സ്ഥിരം അഭിനേതാക്കളായ രാമകൃഷ്ണന്‍ പഴശ്ശി, ശശിധരന്‍ മട്ടന്നൂര്‍, ബിജൂട്ടന്‍ മട്ടന്നൂര്‍, രതീഷ് ഇരിട്ടി, ലീല കൂമ്പാള എന്നിവരാണ് ‘ദി ലേറ്റ് കുഞ്ഞപ്പ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം, കളറിസ്റ്റ്- തരുണ്‍ സുധാകരന്‍, ഗാനരചന- കാവേരി കല്‍ഹാര്‍, സംഗീതം- വിനയ് ദിവാകരന്‍, […]

Back To Top
onwin