തായ്വാൻ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു പരാതി ലഭിച്ചത്. ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി. ഇതിന്റെ […]
ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ഈ മാസത്തെ ശമ്പളത്തോടൊപ്പം; ഉത്തരവായി
ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ഈ മാസത്തെ ശമ്പളത്തോടൊപ്പം; ഉത്തരവായിതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും വർധിപ്പിച്ച് ഉത്തരവിറങ്ങി. മൂന്ന് ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും. അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. 12-ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. […]
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം; ചിത്രങ്ങൾ പുറത്ത്
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം; ചിത്രങ്ങൾ പുറത്ത്ശബരിമല സ്വർണ കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായ അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയ ഉണ്ണികൃഷ്ണൺ പോറ്റി ഇവർക്കൊപ്പം നിരവധി ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണ ചടങ്ങിൽ ഇരുനേതാക്കൾക്കുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തിരുന്നു. ഏറെക്കാലമായി ബംഗളൂരുവിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി […]
ശബരിമല കൊടിമരത്തിൻ്റെ പുനര്‍നിര്‍മ്മാണത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശം.
ശബരിമല സ്വർണക്കൊള്ള: കൊടിമരത്തിൻ്റെ പുനര്‍നിര്‍മ്മാണത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശംപമ്പ: ശബരിമലയിലെ കൊടിമരത്തിൻ്റെ പുനര്‍നിര്‍മ്മാണത്തിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിൻ്റെ ഉത്തരവ്. 2017 ല്‍ യുഡിഎഫ് ഭരണസമതിയുടെ കാലത്താണ് പുനർനിർമാണം നടന്നത്. റിപ്പോർട്ട് പരിശോധിച്ച കോടതി എസ്ഐടിയുടെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ പരിശോധയ്ക്ക് അനുമതി നൽകുകയായിരുന്നു. 2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ […]
സംഘത്തിൽ ആർ ശ്രീലേഖയില്ല? വിമാനമാർഗം എത്തുമെന്ന് അടുത്തവൃത്തങ്ങൾ
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡൽഹിയിൽ വിമാനത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് ഡൽഹിക്ക് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. ഈ മാസം 12-നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്ന് ഒരുക്കുന്നത്. കേരള എക്സ്പ്രസ്സിൽ […]
ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി :
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ഓരോന്നായി പുറത്തുവരുമ്പോൾ, അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് ‘സ്ഥലകാലബോധം’ നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തരംതാഴ്ന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ല. മറിച്ച്, കോൺഗ്രസിന്റെ സമുന്നത നേതാക്കളെ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി എങ്ങനെയാണ് സന്ദർശിച്ചതെന്ന കാര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത്? എ.ഐ.സി.സി […]
ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്
കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി കൊച്ചിന് ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍. 384.34 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 9ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആമുഖ പ്രഭാഷണം നടത്തും. കാന്‍സര്‍ ചികിത്സാ, ഗവേഷണ രംഗത്തെ ഒരു പുതിയ മുന്നേറ്റമായിരിക്കും കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററെന്ന് ആരോഗ്യ വകുപ്പ് […]
പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം
തിരുവന്തപുരം: പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണത്തിലും പരിചരണത്തിലും അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, നാഷണല്‍ ഹെല്‍ത്ത് മിഷന്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ന്യൂറോളജി വകുപ്പ്, കിംഗ്സ് കോളേജ് ലണ്ടന്‍ പാര്‍ക്കിന്‍സണ്‍സ് റിസര്‍ച്ച് അലയന്‍സ് ഇന്ത്യ (PRAI) എന്നിവ ചേര്‍ന്നാണ് ആറാമത് അന്താരാഷ്ട്ര വാര്‍ഷിക സിമ്പോസിയം – 2026 സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 8ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സിമ്പോസിയം […]
.നോർക്ക റൂട്ട്സുമായി സഹകരിച്ച് ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി നിർവഹിക്കും
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സുമായി സഹകരിച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ. പി. ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ‘ഡോ. രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ’ വിതരണോദ്ഘാടനം ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മാസ്കോട്ട് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർത്ഥികൾക്കായി നോർക്ക റൂട്ട്സുമായി സഹകരിച്ച് ആർ. […]
ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി
ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ വേണ്ടത്. ഉത്സവമേഖലകളായി പ്രഖ്യാപിച്ച എല്ലാ വാർഡുകളിലേയും തെരുവ് വിളക്കുകളുടെ […]
