കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്) നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിനെത്തുന്നവർക്ക് വായനയുടെ വിരുന്നിനൊപ്പം രുചിയുടെ വസന്തമൊരുക്കി വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ. ഫുഡ് കോർട്ടിൽ അട്ടപ്പാടിയുടെ സ്വന്തം വനസുന്ദരി ചിക്കനും ഊരുകാപ്പിയും മുളയരി പായസവും ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന പ്രധാന ഇനങ്ങളിൽ പെടുന്നു. ഇതുകൂടാതെ പഴംപൊരി-ബീഫ്, പാലപ്പം-താറാവ് മപ്പാസ്, ബട്ടുര-ചിക്കൻ-കുറുമ തുടങ്ങിയ കോമ്പോകളും തലശ്ശേരി ദം ബിരിയാണിയും മലപ്പുറം കല്യാണ ബിരിയാണിയും സ്റ്റാളുകളിൽ ലഭ്യമാണ്. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള തനത് വിഭവങ്ങൾ ഇത്തവണ മേളയിലെ പ്രധാന ആകർഷണമാണ്. എറണാകുളം, […]
നമുക്കൊരുമിക്കാംനന്മയുള്ള കേരളത്തിനായ്
സേവ് കേരള ബ്രിഗേഡിൻ്റെ നീതിക്ക് വേണ്ടിയുള്ള അക്ഷീണമായ പ്രവർത്തനം തുടരുകയാണ്. 2025 ഒക്ടോബർ 13 -ാം തിയ്യതി ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അവർകളുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് സേവ് കേരള ബ്രിഗേഡ് കൊടുത്ത ശ്രദ്ധേയമായ മുല്ലപ്പെരിയാർ കേസിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നു. തമിഴ്നാടിൻ്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുക പോലും ചെയ്യാതെ കേരളത്തിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്തരവായിരുന്നു പുറപ്പെടുവിച്ചത്. ഇത് എല്ലാ ദേശീയ മാധ്യമങ്ങളും വലിയപ്രാധാന്യം കൊടുത്ത് […]
മകരവിളക്ക് മഹോത്സവം; പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു
ശബരിമലയിൽ പോലീസിന്റെ ആറാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ ചുമതലയേറ്റു. നിലവിൽ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പിയാണ് സുജിത്ത് ദാസ്. പുതിയതായി 11 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പോലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പോലീസുകാരാണ് ചുമതലയേറ്റത്. പുതിയ ബാച്ചിന് സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശങ്ങൾ നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കിക്കൊടുക്കണം. തീർത്ഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. […]
തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം:
തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധിക്കുന്നത്. കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു. പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ […]
കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്.
കേരള നിയമസഭാ തിരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ AAP സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ എത്തും. തുടർ തീരുമാനങ്ങൾ പിന്നിട് അറിയിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കാൻ ദേശീയ നേതൃത്വം അനുമതി നൽകിയെന്ന് ആംആദ്മി കേരള അധ്യക്ഷൻ വിനോദ് മാത്യു പറഞ്ഞു. പ്രചാരണത്തിന് അരവിന്ദ് കെജ്രിവാൾ […]
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തന്ത്രിയ്ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചു. ഇരുവരും പല തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ നിരവധി കൂടിക്കാഴ്ച ഇരവരും നടത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും, സ്വാധീനം ഉണ്ടാക്കി കൊടുത്തതും തന്ത്രിയെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ഉണ്ണികൃഷ്ണന്‍ പലപ്പോഴും നിര്‍ണായക […]
ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ലോഗോ പ്രകാശനം ചെയ്തു
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ലോഗോ പുറത്തിറക്കി. സ്കൂൾതല മത്സരങ്ങളുടെ ലോഗോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കോളേജ്തല മത്സരങ്ങളുടെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും പ്രകാശനം ചെയ്തു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് ലോഗോ ഏറ്റുവാങ്ങി. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരങ്ങൾ ജനുവരി 12 മുതൽ തുടങ്ങും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ […]
ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം എഴുതിയത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്തെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് ശശി തരൂർ
‘ദി സേജ് ഹൂ റീഇമേജിൻഡ് ഹിന്ദൂയിസം: ദി ലൈഫ്, ലെസൺസ് & ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം താൻ രചിച്ചത് ഗുരുവിന്റെ കീർത്തി ദക്ഷിണേന്ത്യയ്ക്ക് പുറത്ത് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ശശി തരൂർ എംപി. നിയമസഭ പുസ്തകോത്സവത്തിൽ ‘വാക്കാൽ താണ്ടിയ ദൂരങ്ങൾ’ എന്ന സെഷനിൽ എൻ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു തരൂർ. എംപിയായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആളുകളുടെ ഹൃദയങ്ങളിൽ ശ്രീനാരായണഗുരുഎന്തുമാത്രം ആരാധിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലായത്. പലയിടങ്ങളിലും ദൈവത്തെപ്പോലെയാണ് ഗുരുവിനെ ആരാധിക്കുന്നത്. […]
കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി; ഒന്നാം ബ്ലോക്കിലെ തടവുകാരനെതിരെ കേസ്
കണ്ണൂർ സെൻട്രൽ ജയിലിൽ ഹാഷിഷ് ഓയിൽ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെ തടവുകാരൻ മനോജിന്റെ കൈവശം രണ്ട് കുപ്പി ഹാഷിഷ് ഓയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കൾ പൊലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, കേരള ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) […]
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (നാലാം പതിപ്പ്)
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: വൈദ്യുത ദീപാലങ്കാരങ്ങളിൽ തിളങ്ങി നിയമസഭാ മന്ദിരം ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സമുച്ചയവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടെന്ന് സ്പീക്കർ പറഞ്ഞു. പുസ്തക […]
