, വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങൾ ആണ് പുതിയ ഇരുനില മന്ദിരത്തിൽ പ്രവർത്തന സജ്ജമാവുന്നത്. ഐ & പി ആർ ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്.കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
കരൂർ ടിവികെ റാലി ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനെയും പൗന്‍ രാജിനെയും റിമാന്‍ഡ് ചെയ്തു.
കരൂർ ടിവികെ റാലി ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനെയും പൗന്‍ രാജിനെയും റിമാന്‍ഡ് ചെയ്തുകരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇവരെ റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗൻരാജ്. സംഭവത്തെ തുടര്‍ന്ന് ഇരുവരെയും […]
ഗാസയിലെ സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു
. ഗാസയിലെ സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുഗാസസിറ്റി: ഗാസയിലെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഭക്ഷണം, വെള്ളം, പണം, ജോലി വാഗ്ദാനം എന്നിവ വാഗ്ദാനം ചെയ്ത് തദ്ദേശീയരായ പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി ആറ് സ്ത്രീകള്‍ വെളിപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. കുടുംബങ്ങള്‍ അറിയരുതെന്ന കാരണത്താല്‍ പേര് വെളിപ്പെടുത്താതെയാണ് എല്ലാ സ്ത്രീകളും സംസാരിച്ചത്. ചൂഷണം ചെയ്ത സ്ത്രീകളുടെ കണക്കുകള്‍ സംബന്ധിച്ച കൃത്യമായ ഡാറ്റ സ്വരൂപിക്കാന്‍ പ്രയാസമാണെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുന്നതായി് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. […]
അയ്യൻകുന്നിൽ കടുവയുടെ സാന്നിധ്യമില്ലെന്ന് വനംവകുപ്പ്
അയ്യൻകുന്നിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം-വന്യജീവി വകുപ്പ് കൊട്ടിയൂർ റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു. കടുവയിറങ്ങിയെന്ന സംശയത്തിൽ അയ്യൻകുന്നിലും പരിസര പ്രദേശങ്ങളിലും വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തിരച്ചിലിൽ തെളിവുകളൊന്നും ലഭിച്ചില്ല.കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് സ്ഥാപിച്ച നാല് ക്യാമറകൾ പരിശോധിച്ചതിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. തിങ്കളാഴ്ച വനം വകുപ്പും ആർ.ആർ.ടി ജീവനക്കാരും ചേർന്ന് നടത്തിയ പട്രോളിങ്ങിലും രണ്ട് ദിവസത്തെ തുടർച്ചയായ പട്രോളിങ്ങിലും ക്യാമറ ട്രാപ്പ് പരിശോധനയിലും ഡ്രോൺ […]
തീയേറ്ററുകളിൽ ഇ-ടിക്കറ്റിംഗ് സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കെ.എസ്.എഫ്.ഡി.സി.യും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഈ സംവിധാനത്തിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ഒപ്പിട്ടത്. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്‌ടർ പ്രിയദർശനൻ പി.എസ്., ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. […]
പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി:
കേരളം എക്കാലവും പലസ്തീൻ ജനതയ്ക്കൊപ്പം,പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു കൂടിക്കാഴ്ച. പലസ്തീൻ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. കേരളം എക്കാലവും പലസ്തീന് ഒപ്പമാണെന്നും മുഖ്യമന്ത്രി പലസ്തീൻ അംബാസിഡറോട് പറഞ്ഞു.
ലോക ഗ്രാൻഡ്പേരൻസ് ഡേ, ലോക ഹൃദയ ദിനം എന്നിവയോട് അനുബന്ധിച്ച് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾവഴുതക്കാട്തിരുവനന്തപുരം ലോക ഗ്രാൻഡ്പേരൻസ് ഡേ, ലോക ഹൃദയ ദിനം എന്നിവയോട് അനുബന്ധിച്ച് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് വിവിധ കലാപരിപാടികൾ ആദരിക്കൽ ചടങ് എന്നിവ നടന്നു വയോധികർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പ്രാധാന്യം നൽകി* നടത്തിയ പരിപാടികൾക്ക് എൽ കെ ജി മുതൽ പ്രൈമറി ക്ലാസിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഹൃദയ രൂപരേഖ വരച്ചുകൊണ്ടാണ് തുടക്കമായത്. പരിപാടിയുടെ ഭാഗമായി […]
ആരോഗ്യ രംഗത്തെ മറ്റൊരു മാതൃകയാകും ഹൃദയപൂര്‍വം പദ്ധതി: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് വലിയ രീതിയിലുള്ള ജനകീയ മുന്നേറ്റങ്ങളിലൂടെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും അത്തരം മാതൃകയിലൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒന്നാകും ഹൃദയപൂര്‍വം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യുവജനങ്ങളേയും മുന്‍നിര തൊഴില്‍ വിഭാഗങ്ങളേയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 200 സ്ഥലങ്ങളിലാണ് ഇന്ന് സംസ്ഥാനത്ത് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആരോഗ്യ […]
ഒരു കുടുംബത്തിലെ നാല് നായന്‍മാര്‍ രാജിവെച്ചാൽ എന്‍എസ്എസിന് ഒന്നുമില്ല; സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി ഗണേഷ് കുമാർ
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. ചങ്ങനാശേരിയിലെ ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാർ എൻഎസ്എസിന്ന് രാജിവെച്ചാൽ അവർക്ക് പോയി.അതിന്റെ അർഥം കേരളത്തിലെ മുഴുവൻ നായന്മാരും എൻഎസ്എസിന്ന് രാജിവെച്ചു എന്നല്ല. ഇത്തരക്കാർ എൻഎസ്എസിന് എതിരാണ്. സുകുമാരൻ നായർ ഏറ്റവും കരുത്തുറ്റ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹത്തിന് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കും മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു.
കേരളത്തിൽ മാത്രം അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങൾ
ഭൂട്ടാൻ വാഹനക്കടത്തിന് പിന്നിൽ വൻ രാജ്യാന്തര മോഷണസംഘം; കേരളത്തിൽ മാത്രം അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങൾഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘം. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ […]
