Flash Story
ഓപ്പറേഷൻ തൂഫാൻമെഗാ ക്യാമ്പയിൻ ഉദ്ഘാടനംഷിഫ കൺവെൻഷൻ സെന്ററിൽമന്ത്രി രമേശ്‌ ചെന്നിത്തല നിർവഹിച്ചു
തിരുവനന്തപുരം മാറ്റത്തിൻ്റെ പാതയിൽസി പി എമ്മിന് സമനില തെറ്റികെ. ബി ഉത്തം കുമാർ
കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടിരുപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് എക്കണോമിക് ടൈസ് ഷിപ്പിങ് അഫയേഴ്‌സ് എഡിറ്റർ പി മനോജ്‌.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
തൈക്കാട് ഗവ. മോഡൽ സ്കൂളിൽ 20 ലക്ഷത്തിൻ്റെ ‘എക്സ്പീരിയൻഷ്യൽ ലേണിംഗ് സെൻ്റർ’ ഉദ്ഘാടനം ചെയ്തു
പര്യത്തുക്കാവിൽ പുതുയുഗപുലരി; വീടുകളുടെ ശിലാസ്ഥാപനം നിർവ്വഹിച്ച് മന്ത്രി റോജി.എം.ജോൺ
ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളവും തമിഴ്നാടും കൈകോർക്കുന്നു; മുഖ്യമന്ത്രി ജോസഫ് വിജയുമായി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു.
വ്യാജ മാരത്തോണ്‍ രജിസ്ട്രേഷന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ആവേശകരമായി തുടരുന്നു. ഇന്ന് മണ്ഡലത്തിലെ വിവിധ വാർഡുകളിലും പ്രധാന കവലകളിലും സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.

വെളളാർ, കണ്ണൻകോട്, നെടുമം, കൈതവിള, വാഴമുട്ടം, മുട്ടത്തറ, സത്യൻ നഗർ, നേമം, കോലിയക്കോട്, പൂഴിക്കുന്ന് മടവിള, നല്ലാണിക്കൽ, തൂക്കുവിള, മലമേൽകുന്ന് എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. എത്തിയ കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി നിരവധി പ്രവർത്തകരും പൊതുജനങ്ങളും പ്രചാരണത്തിന്റെ ഭാഗമായി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും ചർച്ച ചെയ്തുകൊണ്ടായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം. വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

വി. ശിവൻകുട്ടിയുടെ പ്രചാരണ പരിപാടികൾ നാളെയും (മാർച്ച് 24, ചൊവ്വ) മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുടരും. രാവിലെ 7 മണിയ്ക്ക് കരമനയിൽ നിന്ന് പ്രചാരണം ആരംഭിക്കും.പൊന്നുമംഗലം, പൂജപ്പുര,മുടവൻമുകൾ എന്നിവിടങ്ങളിലാണ് നാളത്തെ പ്രചാരണം.

Back To Top
onwin