എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക് കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. ലേബർ പബ്ലിസിറ്റി ഓഫീസർ, അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ, അസി. ലേബർ പബ്ലിസിറ്റി ഓഫീസർ, തിരുവനന്തപുരം ജില്ലാ അസി ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തമാറ്റിക്‌സിൽ ബിരുദവും ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിംഗ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും ഐ ഐ […]
വനിതകളുടെ പരാതി: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചു
പത്തനംതിട്ട:ലൈംഗിക ചുവയോടെ ഇടപെട്ടുവെന്ന നിരവധി യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. പത്തനംതിട്ടയിലെ […]
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ
കേരളത്തിലെ ഒരു യുവ എംഎൽഎ തന്നോട് മോശമായി പെരുമാറി എന്നും അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നും ഒരു യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരിക്കുകയാണ്. അവർ നൽകിയ സൂചനകൾ പ്രകാരം ആരോപണ വിധേയനായ വ്യക്തി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ രാജിവെച്ചതായ വാർത്തയും പുറത്തുവന്നിരിക്കുന്നു. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിരൂക്ഷമായ ലൈംഗിക ആരോപണങ്ങളാണ് […]
മാങ്കൂട്ടം ജനപ്രതിനിധിയായിതുടരുന്നത്കേരളത്തിന്അപമാനം – KK ശൈലജ MLA
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ല. സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ക്കെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി […]
നിലമേല്‍ വാഹനാപകടം: പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്
കൊല്ലം നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകട വിവരം അറിഞ്ഞ് വാഹനം നിര്‍ത്തി കാറില്‍ നിന്നിറങ്ങി പരിക്കേറ്റവര്‍ക്ക് വേണ്ട സഹായം നല്‍കി. പെട്ടെന്ന് അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. 9 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലന്‍സിലുമായി പരിക്കേറ്റവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി.
അയാൾക്ക് രാഷ്ട്രീയക്കാരനായി ഇരിക്കാൻ പോലും അർഹതയില്ല’; യുവ നേതാവിനെതിരെ റിനി ആൻ ജോർജ്
കൊച്ചി: യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവർത്തകയും അഭിനേത്രിയുമായി റിനി ആൻ ജോർജ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതിന് പിന്നാലെയാണ് യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് വെളിപ്പെടുത്തൽ. ‘ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ. യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് […]
വയനാട് പുനരധിവാസം;
വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം. എ യൂസഫലി 10 കോടി രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ട് എത്തിയാണ് ചെക്ക് കൈമാറിയത്.
വടക്കൻ പറവൂരിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: മരിച്ച ആശയും ബിന്ദുവും തമ്മിൽ നടന്ന ഇടപാടുകൾ അന്വേഷിക്കും
പറവൂർ : വടക്കൻ പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതികളായ ബിന്ദുവിനെയും ഭർത്താവിനെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പറവൂർ പൊലീസ് അറിയിച്ചു. മരിച്ച ആശയും ബിന്ദുവും തമ്മിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ 46 കാരി ആശ ബെന്നിയെ ഇന്നലെയാണ് കോട്ടുവള്ളി പുഴയിൽ മരിച്ച നിലയിൽ […]
ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി
ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് […]
