കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു
കോഴിക്കോട്: സ്കൂട്ടറിലെത്തിയ സംഘം സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം കവർന്നു. 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിലാണ് കവർന്ന നടന്നത്. ഇസാഫ് ബാങ്കിലെ ജീവനക്കാരാണ് കവർച്ചക്കിരയായത്. പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച ശേഷം പ്രതി സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചായിരുന്നു കവർച്ച. ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽ നിന്നാണ് പണമടങ്ങിയ ബാഗ് കവർന്നത്. ഷിബിൻ ലാൽ എന്ന […]
സാമ്പത്തിക തട്ടിപ്പ്:ദിയ കൃഷ്ണയുടെ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ്
തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ […]
ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്. തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ […]
ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനും എതിരായ പീഡന പരാതി:തെളിവില്ലെന്ന് പൊലീസ്; മൊഴി മാറ്റി ജൂനിയർ ആർട്ടിസ്റ്റ്
തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. നടന്മാർക്കെതിരെ കേസുകളിൽ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് പ്രത്യേക അന്വേഷണസംഘം ഉടൻ തീരുമാനിക്കും. 2008ൽ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. മുകേഷും മണിയൻപിള്ള രാജുവുമടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടിയായിരുന്നു പരാതിക്കാരി. സെക്രട്ടേറിയേറ്റിലെ ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി […]
ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉത്തരവ്. ഇവരെ ഒബ്‌സർവേഷൻ ഹോമിൽ നിന്നും വിട്ടയയ്ക്കും. കര്‍ശന ഉപാധികളോടൊണ് കോടതി ജാമ്യം അനുവദിച്ചത്. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ട് […]
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും ഇടതുമുന്നണി മുന്നിലാണ്. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും സിപിഐഎം കണക്ക് കൂട്ടുന്നു. അൻവറിന്റെ പ്രവർത്തനം മന്ദഗതിയിലെന്നും സിപിഐഎം സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. ഇന്ന് രാവിലെ പത്ത് മണിക്ക് നിലമ്പൂരിലായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം […]
29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ
മികച്ച ഫോമിൽ തുടരുന്നതിനിടെ 29-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. ടി20യിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതുമായ കളിക്കാരനാണ് പൂരൻ. 2023 ലെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ വൈറ്റ്-ബോൾ ക്രിക്കറ്റിൽ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ഒരു ടീമിന് അദ്ദേഹത്തിൻ്റെ വിരമിക്കൽ വലിയ തിരിച്ചടിയായി. ടി20 ക്രിക്കറ്റിൽ മികവിൻ്റെ ഉന്നതിയിലാണ് പൂരൻ. കഴിഞ്ഞ വർഷം ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) […]
മധുരയിൽ ജൂൺ 22ന് നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം
ചെന്നൈ: മധുരയിൽ ജൂൺ 22ന് നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം,മധുരയിൽ ജൂൺ 22ന് നടക്കാൻ പോകുന്ന മുരുക ഭക്തരുടെ സമ്മേളനത്തെച്ചൊല്ലി തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം. ഇത് സംഘി പരിപാടിയാണെന്നും ഇതിനുപിന്നില്‍ വർഗീയ ലക്ഷ്യമുണ്ടെന്നും ഡിഎംകെ ആരോപിക്കുമ്പോൾ ഭക്തിയുടെ ആഘോഷമെന്നാണ് ബിജെപി വാദം. ഞായറാഴ്ച മധുരയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ ഹിന്ദുക്കൾ വലിയ തോതിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. മുരുകൻ്റെ ആറ് […]
മലയാളത്തിൽ ആദ്യമായിറസ് ലിംഗ് പശ്ചാത്തലത്തിൽചത്ത പച്ച – ആരംഭിച്ചു.
……………………………………കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ചരണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്.ഈ പേരിൽ ഒരു സിനിമ ഒരുങ്ങുന്നു.ജൂൺ പത്ത് ചൊവ്വാഴ്ച്ച ചെല്ലാനം മാലാഖപ്പടിയിൽ വലിയൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടെയും ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിലായിരുന്ന തുടക്കം.ശ്രീമതി അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ആരംഭം കുറിച്ചു.ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി യതോടെ ചത്ത പച്ച […]
മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം
ദുബായ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഐസിസി ഹാൾ ഓഫ് ഫെയിമിൽ അംഗത്വം. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത്. ധോണിയടക്കം ഏഴ് താരങ്ങളെ ഐസിസി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിൻ്റെ സാറാ ടെയ്ലർ എന്നിവരാണ് മറ്റ് […]
