Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ തകർത്തു. 2004ൽ ഒളിംപിക്സിൽ അഞ്ജുവിന്റെ ദൂരം 6.83 മീറ്റർ ആയിരുന്നു. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി.ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം.

തന്‍റെ റെക്കോര്‍ഡ് മറികടന്നതില്‍ സന്തോഷമെന്ന് അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റർ ചാടി താരം പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.തുടക്കം മുതലേ മികച്ച പ്രകടനമാണ് ആൻസി പുറത്തെടുത്തത്. ഈ നേട്ടത്തോടെ ദേശീയ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും താരം സ്വന്തമാക്കി.

ഏഷ്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണിത്.കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിത എന്ന വലിയ നേട്ടവും ആൻസി സ്വന്തമാക്കി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്കും താരം പിന്നിട്ടു.

Back To Top
onwin