ആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ.
സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ എന്ന് ഇ ശ്രീധരൻആർ.ആർ.ടി.എസ് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഡൽഹിയിൽ RRTS കൊണ്ട് വന്നത് താനാണ്. സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി അത്ഭുതം ഉണ്ടാക്കി. സാങ്കേതികമായി RRTS പ്രായോഗികം അല്ല. സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്. തന്റെ ലക്ഷ്യം അതിവേഗ റെയിലിന്റെ റിപ്പോർട്ട് തയ്യാറാക്കുക. മുഖ്യമന്ത്രിക്ക് […]
ലോക കേരള സഭ – പ്രതിനിധി സമ്മേളനം – മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
കേരളസമൂഹത്തേയും സംസ്കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവർക്ക് എന്നപോലെ പുറത്തുള്ളവർക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ട്. നവകേരള സൃഷ്ടിയിൽ എല്ലാ കേരളീയർക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാൻ കഴിയണം. അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളർത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയർക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം […]
മേഘാലയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തു കേരളം ക്വാർട്ടറിൽ കടന്ന്
ദിബ്രുഗഢ്: ആധികാരിക ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മേഘാലയയെ തോൽപ്പിച്ചു. വി.അർജുൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ എന്നിവരാണ് ഗോളുകൾ നേടിയത്. 33-ാം മിനിറ്റിൽ അർജുനിലൂടെ മത്സരത്തിലെ ആദ്യഗോൾ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റിൽ റിയാസും 85-ാംമിനിറ്റിൽ അജ്‌സലും മേഘാലയയുടെ ഗോൾവല കുലുക്കി. നാലു കളികളിൽനിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. […]
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകും
സര്‍ക്കാര്‍ ജീവനക്കാർക്ക് കൈനിറയെ; ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ, ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുംസംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത […]
കാലി ഖജനാവുളള സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല: ബി ജെ പി
തിരുവനന്തപുരം: ഖജനാവ് കാലിയായ സര്‍ക്കാരിന്റെ ബജറ്റ് ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധനമന്ത്രി നിയമസഭയിൽ നടത്തിയത് ബജറ്റ് അവതരണമല്ല, ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ്. ഈ പ്രസംഗം നടത്തേണ്ടിയിരുന്നത് പുത്തരികണ്ടം മൈതാനത്തായിരുന്നുവെന്നും കൃഷണദാസ് പറഞ്ഞു. സിപിഎം നേതാക്കള്‍ നടത്തുന്ന തെരുവ് പ്രസംഗമാണ് സഭയില്‍ കണ്ടത്.ബജറ്റ് അവതരണത്തിന്റെ പവിത്രതപോലും ധനമന്ത്രി നഷ്ടപ്പെടുത്തിയെന്നും കൃഷ്ണദാസ് പറഞ്ഞു. കേന്ദ്രത്തിനെതിരായി അടിസ്ഥാന രഹിതമായ ആരോപണമാണ് ധനമന്ത്രി നടത്തിയത്. കേന്ദ്രം ഒന്നും […]
കേരള ബജറ്റ് 2026 – 27
ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. […]
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ
മാജിക് ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും പ്രായോഗിക ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ല. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണമെന്നും അദ്ദേഹം പ്രതികരിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ. വിദേശത്തേക്ക് […]
വികസിത കേരളത്തിനായുള്ള ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് :-ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യം.കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.ഊതിപ്പെരുപ്പിച്ച നുണപ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളത്.തൊഴിലില്ലായ്മ വിലക്കയറ്റം കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്.കഴിഞ്ഞ 10 […]
കോർപ്പറേഷൻ്റെ കരട് വികസന രേഖ അവതരിപ്പിച്ച് മേയർ
തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ മുന്നിൽ തിരുവനന്തപുരം നഗരസഭ അവതരിപ്പിച്ച വികസന രേഖയുടെ കരട് രൂപം തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷിൻ്റെ നേതൃത്വത്തിൽ പുറത്ത് വിട്ടു.തിരുവനന്തപുരത്ത് ബി ജെ പി ഭരണം വന്നാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വരുമെന്ന് പറഞ്ഞത് അനുസരിച്ച് പ്രധാനമന്ത്രി എത്തിയപ്പോൾ വരെ നടന്ന വിവിധ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വികസന രേഖ വരും ദിവസങ്ങളിൽമാത്രമേ പൂർണ്ണമാവൂ എന്നും മേയർ വി വി രാജേഷ് കൂട്ടി ചേർത്തു. കോർപ്പറേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന സെമിനാറുകളും, […]
