Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരു :  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ന് എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രത്യേക പരിപാടി. കമ്മിഷനിങ്ങിന് മുന്‍പ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി എം വിന്‍സെന്റ് എംഎല്‍എ. വിഴിഞ്ഞം പദ്ധതിയുടെ പിതാവ് ഉമ്മന്‍ചാണ്ടിയെന്ന് എം വിന്‍സെന്റ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

    എന്തൊക്കെ സംഭവിച്ചാലും പദ്ധതി പൂര്‍ത്തിയാക്കും എന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയത്തിന്റെ ഫലമാണ് വിഴിഞ്ഞമെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം. കല്ല് ഇട്ടാല്‍ പദ്ധതി ആവില്ല പക്ഷെ കരാര്‍ ഒപ്പിട്ടാല്‍ പദ്ധതിയാവും. പശ്ചാത്തല വികസനം ഒന്നുമായില്ല. റെയില്‍, റോഡ് കണക്റ്റിവിറ്റി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഫിഷ് പാര്‍ക്ക്, സി ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഒരു കണ്ടെയ്‌നര്‍ പോലും ഗേറ്റ് കടന്ന് വന്നിട്ടില്ല. റോഡ് കണക്റ്റിവിറ്റി പൂര്‍ത്തിയാവാത്തത് മൂലമാണത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ മേല്‍നോട്ട പ്രവര്‍ത്തനം മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളത്.അത്‌പോലും കൃത്യമായി ചെയ്യാന്‍ സാധിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ 2019ല്‍ തന്നെ പദ്ധതി പൂര്‍ത്തിയാകുമായിരുന്നു. അദാനിയുടെ പ്രവര്‍ത്തനം മാത്രമാണ് പൂര്‍ത്തിയായത്. അതാണ് ഉത്ഘാടനം ചെയ്യാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചു. വിളിച്ചു എന്ന് വരുത്തി വരാതിരിക്കാനുള്ള എല്ലാ കാര്യവും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. വികസനം ആഗ്രഹിക്കുന്ന കേരളത്തിന് സര്‍ക്കാരിന്റെ ഈ നിലപാട് ശരിയല്ല എന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

Back To Top