Flash Story
ഇറാൻ യുദ്ധത്തിനിടയിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തി തുടങ്ങി
പേരാവൂർ പിടിക്കാൻ ശൈലജ; മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം
ഹെൽമറ്റ് താഴെയിട്ടത്‌ ചട്ടലംഘനമോ? സെമിയിൽ സഞ്ജുവിന് വിലക്ക് വരുമോ, ആശങ്കയിലാക്കി റിപ്പോർട്ടുകൾ
ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ല: മന്ത്രി റോഷി അഗസ്റ്റിൻ
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ച
കുടിവെള്ളം നൽകാത്തത് നഗരസഭയുടെ മാതൃകാ പ്രവർത്തനവും ആറ്റുകാൽ പൊങ്കാലയും അട്ടിമറിയ്ക്കാൻ : ബിജെപി
ഡ്രോൺ ആക്രമണം
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
മിസൈൽ ആക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തിയാൽ കസേരയിൽ മാത്രമേ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകൂ എന്നും ഭരിക്കുന്നത് മുസ്ലിം ലീഗായിരിക്കുമെന്നും ബി ജെ പി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ഭരിക്കുന്ന സാഹചര്യമുണ്ടായാൽ കേരളത്തിൽ മറ്റ് മത ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ നിരവധിയാണെന്നും വി മുരളീധരൻ പറഞ്ഞു. കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി സഖ്യം, മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം എന്നിവയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനവും ലീഗ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ എന്താണ് കോൺഗ്രസിന്റെ നിലപാടെന്നും വി.മുരളീധരൻ ചോദിച്ചു.

സി പി എം – കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം ചെമ്പഴന്തി ലോക്കൽ കമ്മറ്റി അംഗവുമായ ആനി അശോകൻ, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷററും സി പി എം പൂന്തല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ഹരീഷ്. ഡി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി ജെ പി അംഗത്വം നൽകി.
ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന വി. ദിലീപ്, ഏരിയ കമ്മറ്റി അംഗം അഖിൽ വേണു, സി പി എം ബ്രാഞ്ച് മെമ്പർ സജു.ജി, മുഹമ്മദ് ഷെഫീക്, റാം കുമാർ, ഷമാസ്, സലാഹുദ്ദീൻ, ഐ.ടി. പ്രൊഫഷണലുകളായ അരവിന്ദ്, മീര സുബ്രഹ്മണ്യൻ, അനന്തൻ അനിൽകുമാർ, വിഷ്ണു പ്രസാദ് തുടങ്ങിയവരും ബി ജെ പിയിൽ ചേർന്നു. വളരെ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് ബി ജെ പി യിലേക്ക് പ്രവേശിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ്, വൈസ് പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന എന്നിവരും പങ്കെടുത്തു.

ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ 6-7 തീയതികളിൽ കേരളത്തിൽ

തിരുവനന്തപുരം: പുതിയ ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ജി ഫെബ്രുവരി 6-7 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് അറിയിച്ചു.
6ന് ഉച്ചയ്ക്ക് നടുമ്പാശ്ശേരിയിൽ എത്തുന്ന ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വം സ്വീകരണം നൽകും. ബിജെപി കോർ കമ്മറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കുന്ന ദേശീയ അധ്യക്ഷൻ അങ്കമാലിയിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം വരുന്ന ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.
7 ന് രാവിലെ കാലടിയിൽ ആദിശങ്കര ജന്മഭൂമിയിൽ സന്ദർശനം നടത്തിയ ശേഷം തൃശൂരിലെത്തി, വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുബജറ്റ് ചർച്ചയിലും നിതിൻ നബിൻ ജി പങ്കെടുക്കും. വൈകിട്ട് തൃശൂർ നിയമസഭാ മണ്ഡല നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം നെടുമ്പാശേരി വഴി ദൽഹിക്ക് മടങ്ങും.

ബജറ്റിൽ കേരളത്തിന് നിരവധി കാര്യങ്ങൾ: നടപ്പാക്കാനുള്ള ആർജവം കാണിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഗുണകരമാകുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാനുള്ള ശേഷിയും ആർജ്ജവവും സംസ്ഥാനത്തിനുണ്ടോ എന്നതാണ് ചോദ്യമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. പത്ത് കൊല്ലം കേരളം ഭരിച്ച സിപിഎം ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡ് സമർപ്പിക്കുന്നതിന് പകരം കേന്ദ്രം അവഗണിക്കുന്നുവെന്ന പതിവ് പ്രചരണമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഭരണമുണ്ടാവുകയും കേരളത്തിൽ നിന്ന് എട്ടോളം കേന്ദ്രമന്ത്രിമാരുണ്ടാവുകയും ചെയ്ത സമയത്ത് കോൺഗ്രസ് കേരളത്തിന് ഒന്നും നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 വർഷം ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ കേരളത്തിലെത്തി. കേന്ദ്രം അനുവദിച്ച പദ്ധതികള്‍ മിക്കതും നടപ്പിലാക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വന്നാലും സിപിഎം വന്നാലും വികസനത്തിനല്ല അവര്‍ക്ക് താല്‍പര്യം. വിവാദ രാഷ്ട്രീയവും അഴിമതിയുമാണ് അവര്‍ക്ക് താല്‍പ്പര്യം. കേന്ദ്ര ബജറ്റ് കൃത്യമായി വിശകലനം ചെയ്യുന്ന ആർക്കും കേരളത്തിന് ലഭിച്ച നേട്ടങ്ങൾ കാണാൻ സാധിക്കും. വികസനക്കാഴ്ചപ്പാട് യാഥാര്‍ത്ഥമാക്കാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Back To Top