
നഗരത്തെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക വർണ വൈവിധ്യത്തിൽ മയക്കിയ വിളംബര ഘോഷയാത്രയോടെ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് പാലക്കാട് ജില്ലയിൽ പ്രൗഢ ഗംഭീര തുടക്കം. ലഹരിക്കെതിരെ സന്ദേശം ഉയർത്തി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ഒരുക്കിയ ഫേസ് പൈയ്ൻ്റിങ്ങും എക്സൈസ് വകുപ്പ് ഒരുക്കിയ കാലൻ്റെ രൂപത്തിൽ “നേരത്തിന് വരും നേരത്തെ വിളിക്കരുത്” എന്ന സന്ദേശവും ഘോഷയാത്രയെ വ്യത്യസ്തമാക്കി.
കുതിരസവാരിയും കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ ആയോധനകല ,കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, തുടങ്ങിയ വേഷങ്ങളും ഘോഷയാത്രയിൽ കൗതുക കാഴ്ചയൊരുക്കി. കയ്യിൽ പ്ലകാർഡുകൾ ഏന്തിയ ജീവനക്കാരോടൊപ്പം ആഘോഷമായി വാദ്യ നൃത്ത കാലാകാരൻമാരും സന്നദ്ധപ്രവർത്തകരും നഗരത്തിൽ തരംഗം തീർത്തു. വിദ്യാർത്ഥികളുടെ സ്കേറ്റിങ്ങ്, വനിതകളുടെ പഞ്ചാരിമേളം എന്നിവ ഘോഷയാത്രയുടെ ശ്രദ്ധയാകർഷിച്ചു.
മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി , എം ബി രാജേഷ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവർ
വൈകീട്ട് നാല് മണിയോടെ വാലിപ്പറമ്പ് ജംഗ്ഷനിൽ സംഘാടകരുടെ നിർദ്ദേശം അനുസരിച്ച് അണിനിരന്നു.
അഞ്ച് മണിയോടെ സ്റ്റേഡിയം ബസ്ൻ്റാൻ്റിനു
സമീപത്തെ ഉദ്ഘാടന വേദിയുടെ അങ്കണത്തിൽ പ്രവേശിച്ചു.
ജില്ലാ ഇൻഫർമേഷൻ വകുപ്പിൻ്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, എൻ സി സി, സ്കൗട്ട് അംഗങ്ങളും ഘോഷയാത്രയുടെ ഭാഗമായി
എംഎൽഎ മാരായ പി മമ്മിക്കുട്ടി,എ പ്രഭാകരൻ,കെ പ്രേംകുമാർ, പി പി സുമോദ് ,കെ ബാബു, കെ ഡി പ്രസേനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കലക്ടർ ജി പ്രിയങ്ക, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ജീവനക്കാർ തുടങ്ങി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.