Flash Story
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല
“എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നിൽ വരും”പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിൻ്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നത് മാനവികതയുടെ ദര്‍ശനങ്ങള്‍ : മുഖ്യമന്ത്രി

പോത്തന്‍കോട് (തിരുവനന്തപുരം) : നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു. കേരളത്തിൻ്റെ സാംസ്കാരിക മതേതരത്വത്തിന് ശക്തി പകരാൻ ഗുരുവിൻ്റെ പ്രവർത്തനങ്ങൾ കാരണമായെന്നും മനുഷ്യൻ്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന മാനവികതയുടെ ദര്‍ശനങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നതെന്നും […]

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. പുതിയ കെഎസ്ആർടിസി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ് […]

മാധ്യമസ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും കേരളത്തിൽ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ലെന്നും സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിൻ്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെ പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ച് […]

അഞ്ച് വർഷംകൊണ്ട് കിഫ്ബി വഴി 62,000 കോടിയുടെ വികസനം: മുഖ്യമന്ത്രി

ചേക്കൂ പാലം ആർസിബി നാടിന് സമർപ്പിച്ചു സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനത്തിൽ 62,000 കോടിയുടെ വികസനം കിഫ്ബി പദ്ധതികൾ വഴി കൊണ്ടുവരാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ഫണ്ടിൽ പിണറായി ഗ്രാമപഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ചേക്കൂ പാലം റെഗുലേറ്റർ കം ബ്രിഡ്ജ് (ആർ.സി.ബി) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.2017ലെ ബജറ്റിൽ, വരൾച്ച പ്രതിരോധത്തിന് വേണ്ടി പുഴകളെ തന്നെ റിസർവോയറുകളായി മാറ്റാൻ അനുയോജ്യമായ സ്ഥലങ്ങളിൽ 30 റെഗുലേറ്ററുകൾ കിഫ്ബി ഫണ്ടിംഗിലൂടെ നടപ്പിലാക്കാൻ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നാണ് […]

പുനര്‍ഗേഹം പദ്ധതി പ്രകാരം മുട്ടത്തറയിൽ നിർമ്മിച്ച ഫ്ലാറ്റുകൾ 7ന് മുഖ്യമന്ത്രി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറും

തീരദേശ ജനതയുടെ സുരക്ഷിത പുരധിവാസം ലക്ഷ്യം വെച്ചുള്ള പുനര്‍ഗേഹം പദ്ധതിയിൻ കീഴിൽ മുട്ടത്തറയിൽ നിർമ്മിച്ച 332 ‘പ്രത്യാശ’ ഫ്ലാറ്റുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് കൈമാറും. എട്ട് ഏക്കറിൽ 81 കോടി ചെലവിൽ 400 വീടുകളാണ് ഇവിടെ നിർമ്മിക്കുന്നത്. രണ്ടു ബെഡ് റൂമുകളുള്ള ഫ്ലാറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്. പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതിയിൽ മുട്ടത്തറ വില്ലേജിൽ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്റർ പരിധിക്കുള്ളിൽ […]

ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സഭയുടെ രണ്ടാമത്തെ ഗഡുവായി അൻപത് ലക്ഷം രൂപയുടെ ചെക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിക്ക് കൈമാറി. മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, […]

കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം’; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് […]

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ കോഴിക്കോട് നിന്ന് കണ്ണൂർ ഗസ്റ്റ് ഹൌസിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത വാഹനത്തിലായിരുന്നു ഇവരുടെ യാത്ര. കാറിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ ഇലക്ട്രിക്കൽ തൊഴിലാളികൾ ആണെന്ന് വ്യക്തമായെന്ന് […]

ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാളത്തിൻ്റെ അതുല്യ നടന്‍ ജഗതി ശ്രീകുമാറുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ജഗതിയെ കണ്ടുമുട്ടിയതിൻ്റെ ചിത്രം മുഖ്യമന്ത്രി പങ്കുവച്ചത്. വിമാന യാത്രയ്ക്കിടെ ആയിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ ഫെയ്സ് ബുക്കിൽ പങ്കുവച്ചത്.

Back To Top