എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം […]
