Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

ശബരിമലസ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ തന്നെ ജയറാമിന്റെ വീട്ടില്‍ സ്വര്‍ണപ്പാളി എത്തിച്ചതിന്റേയും പോറ്റിക്കൊപ്പം ജയറാം പൂജയില്‍ പങ്കാളിയായതിന്റേയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. 2019ല്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ ദ്വാരപാലക സ്വര്‍ണപ്പാളി പണി പൂര്‍ത്തിയായ ശേഷം ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ ചെയ്യുകയായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന കട്ടിളപ്പാളികളുടെ പൂജാ ചടങ്ങിലും ജയറാം പങ്കെടുത്തിരുന്നു.

Read Also: ‘അവരെല്ലാം അവാര്‍ഡും വാങ്ങി വീട്ടിലെത്തിയിട്ട് 4 ദിവസമായി, സാംസ്‌കാരിക വകുപ്പിന്റെ ഒരു സമയനിഷ്ഠ’; ക്ഷണക്കത്ത് കിട്ടാന്‍ വൈകിയതില്‍ പരിഹാസവുമായി ഷമ്മി തിലകന്‍

ഒരു അയ്യപ്പ ഭക്തനെന്ന നിലയിലാണ് സ്വര്‍ണപ്പാളികളുടെ പൂജാ ചടങ്ങില്‍ പങ്കെടുത്തതെന്നാണ് ജയറാം അന്വേഷണസംഘത്തോട് വിശദീകരിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകാരനാണെന്ന് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധവുമില്ലെന്നും ജയറാം പറഞ്ഞു. ശബരിമലയിലെ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയം. മറ്റ് യാതൊരു ബന്ധമോ സൗഹൃദമോ ഇല്ലെന്നും ജയറാം എസ്‌ഐടിയോട് വ്യക്തമാക്കിയതായാണ് വിവരം

Back To Top
onwin