കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് പഴയതും കേടായതുമായ മൊബൈൽ ഫോൺ നല്കി കമ്പളിപ്പിക്കുകയും അത് തിരികെ എടുത്ത ശേഷം പണം തിരികെ നല്കാതിരുന്ന ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോൺ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. 2023 ഏപ്രിലിൽ, കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പൻ ഓൺലൈനിലൂടെ 55,000/- രൂപക്ക് വാങ്ങിയ സാംസങ് ഗാലക്സി S21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ […]