Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയുമായിരുന്നു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക.

ശബരിമല സ്വർണ്ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാറിന് ജാമ്യം

കൊല്ലം:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ശരിവച്ചു. ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യ ഹർജിയിലാണ് വിധി. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് എ പത്മകുമാറിൻ്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താൻ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിൽ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന […]

ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാൻഡിൽ തുടരും

ദീപക് ജീവനൊടുക്കിയ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി, റിമാൻഡിൽ തുടരുംകോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഷിംജിത റിമാൻഡിൽ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. […]

മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല.

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ജാമ്യത്തിനായി ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

ബലാത്സംഗ കേസ്: വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിന്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലാണ് വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വേടന്‍ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സര്‍ക്കാരില്‍ സ്വാധീനമുള്ള ആളാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തില്ല. അതിക്രമം […]

കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ബിജെപി സർക്കാർ; വിധി പറയാൻ നാളത്തേക്ക് മാറ്റി

റായ്പുര്‍: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് ഛത്തിസ് ഗഡ് സർക്കാർ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷ വിധി പറയാൻ നാളത്തേക്ക് മാറ്റി. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. വളരെ നീണ്ടുനിന്ന കൂടിയാലോചനകൾക്ക് ശേഷമാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാം […]

ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല, ഉറപ്പ് നല്‍കി അമിത് ഷാ; സിസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിക്കും

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരോട് പറഞ്ഞു. വിചാരണ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. അങ്ങനെ ചെയ്താല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. കേസ് […]

Back To Top
onwin