കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ അഹമ്മദ് മത്സരിച്ച കപ്പക്കല്‍ വാര്‍ഡില്‍ ഇത്തവണ വനിതാ സംവരണമാണ്. ഇതേ തുടര്‍ന്നാണ് നിലവില്‍ അദ്ദേഹം താമസം മാറ്റിയിട്ടുള്ള കോട്ടൂളി വാര്‍ഡില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നത്. സിപിഐഎം സംസ്ഥാനസമിതി അംഗം എ പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപും മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്. ഡെപ്യൂട്ടി മേയര്‍ ആക്കാനാണ് നീക്കം. കോട്ടൂളിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി […]

