നഗരത്തെ അക്ഷരാർത്ഥത്തിൽ സാംസ്കാരിക വർണ വൈവിധ്യത്തിൽ മയക്കിയ വിളംബര ഘോഷയാത്രയോടെ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് പാലക്കാട് ജില്ലയിൽ പ്രൗഢ ഗംഭീര തുടക്കം. ലഹരിക്കെതിരെ സന്ദേശം ഉയർത്തി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ഒരുക്കിയ ഫേസ് പൈയ്ൻ്റിങ്ങും എക്സൈസ് വകുപ്പ് ഒരുക്കിയ കാലൻ്റെ രൂപത്തിൽ “നേരത്തിന് വരും നേരത്തെ വിളിക്കരുത്” എന്ന സന്ദേശവും ഘോഷയാത്രയെ വ്യത്യസ്തമാക്കി. കുതിരസവാരിയും കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ ആയോധനകല ,കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, തുടങ്ങിയ വേഷങ്ങളും ഘോഷയാത്രയിൽ കൗതുക കാഴ്ചയൊരുക്കി. […]