തിരുവനന്തപുരം: ഒരുമാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം ഉടൻതന്നെ മടങ്ങുമെന്ന് റിപ്പോർട്ട്. വിമാനത്തിൻ്റെ സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമം വിജയത്തോടടുത്തു.ബ്രിട്ടനിൽ നിന്നുള്ള പതിനാലംഗ വിദഗ്ദ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകുന്നത്. എഫ്-35 വിമാനം നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ്റെ സാങ്കേതിക വിദഗ്ദ്ധരും സംഘത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തിയത്. ചാക്കയിലെ രണ്ടാം നമ്പർ ഹാംഗറിനുള്ളിൽ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ്-35 സൂക്ഷിച്ചിരിക്കുന്ന പ്രദേശം മറച്ചാണ് അറ്റകുറ്റപ്പണി […]