കൊച്ചി: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗണഗീതം കുട്ടികള്‍ പാടിയതല്ലെന്നും അവരെക്കൊണ്ട് ചിലര്‍ പാടിച്ചതാണെന്നും ബിനോയ് വിശ്വം. അതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയുടെ മതേതര മനസാക്ഷിക്ക് അവരോട് പൊറുക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്. പാടിപ്പിച്ചവരെ എല്ലാവര്‍ക്കുമറിയാം. അവരാദ്യം പറഞ്ഞത് ദേശീയ പതാക മൂവര്‍ണക്കൊടിയല്ല, പകരം വേണ്ടത് കാവിക്കൊടിയാണെന്ന്. സ്വാതന്ത്ര്യം കിട്ടിയതിന്റെ അടുത്ത ദിവസം തന്നെ […]

