കോട്ടയം മെഡിക്കൽ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.എഞ്ചിനീയറിംഗ് ബിരുദധാരിയായ മകൻ നവനീത് വി-ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് […]
ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം കൈമാറി; മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും,മകന് ജോലി നൽകും
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം കൈമാറി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. അടിയന്തര സഹായമായി 50,000 രൂപ മന്ത്രി വിഎൻ വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് കൈമാറി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. മകൻ നവനീതിന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലി നൽകും. പിന്നീട് സ്ഥിരനിയമനം നൽകും. കുടുംബത്തിന് ധനസഹായം നൽകുന്നതിൽ മന്ത്രിസഭായോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ […]