കേരള സർക്കാരിന്റെ പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും ആഭിമുഖ്യത്തിൽ നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സെപ്റ്റംബർ 27 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ, സി ഇ ഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ , അക്കാദമിക് വിദഗ്ധർ , വ്യവസായ പ്രമുഖർ എന്നിവരും കേരള സർക്കാരിലെ മുതിർന്ന നയരൂപകരും വ്യവസായ രംഗത്തെ പ്രതിനിധികളും […]
നോർക്ക പ്രൊഫെഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റ് – വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു
നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ (NORKA Professional Business Leadership Meet) ഔദ്യോഗിക വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു. 2024-ൽ നടത്തപ്പെട്ട നാലാം ലോക കേരള സഭയിൽ ഉയർന്നുവന്ന ഒരു സുപ്രധാന നിർദ്ദേശം ആയിരുന്നു പ്രൊഫഷണൽ […]