നടി റിനി ആന്‍ ജോര്‍ജിനെ പങ്കെടുപ്പിച്ച് സിപിഐഎമ്മിന്റെ പെണ്‍ പ്രതിരോധം സംഗമം. കൊച്ചി പറവൂര്‍ ഏരിയ കമ്മിറ്റിയാണ് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പരിപാടി സംഘടിപ്പിച്ചത്. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും എതിരെ പെണ്‍ പ്രതിരോധം എന്ന പേരിലാണ് സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടി നടപടിയുണ്ടായത്. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ രാഷ്ട്രീയമില്ലെന്ന് റിനി […]