രാഹുൽ മാങ്കൂട്ടത്തിൽ തന്റെ വീട്ടിലെത്തിയെന്നും കൂടിക്കാഴ്ച്ച സൗഹൃദപരമായിരുന്നുവെന്നും പി.വി. അൻവർ. “ഇന്നലെ രാഹുൽ വീട്ടിൽ വന്നു, കാത്തിരിക്കണമെന്ന് പറഞ്ഞു. പിണറായിസത്തിന്റെ ഇരയാണ് രാഹുൽ. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു”, എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.ഹരിത എംഎൽഎയുടെ പ്രവർത്തനമാണ് മലയോര മേഖലയിൽ യുഡിഎഫിനെ തകർത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പറെന്ന നിലയിൽ ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം വി.ഡി. സതീശൻ നടപ്പാക്കിയില്ല. അതു നീട്ടിക്കൊണ്ടുപോയി. മര്യാദപോലും കാണിച്ചില്ലെന്നും അൻവർ കുറ്റപ്പെടുത്തി. ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് […]