പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകിയിരുന്നുവെന്നും ഓർത്തോ ഡോക്ടേഴ്സ് ഡിഎംഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. വലതു കൈ മുറിച്ചുമാറ്റിയ പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡോ.സിജു കെഎം, ഡോ.ജൗഹർ കെടി എന്നിവരാണ് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകിയത്. സെപ്റ്റംബർ 24ന് കുട്ടി […]
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി;ഉസ്താദാണ് ശരി, തലാലിൻ്റെ സഹോദരൻ്റെ വാദം തള്ളി ആക്ഷൻ കൗൺസിൽ വക്താവ്
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിൻ്റെ സഹോദരൻ്റെ വാദങ്ങള്‍ തള്ളി തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ് സർഹാൻ ഷംസാൻ അൽ വിസ്വാബി. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. മതപണ്ഡിതന്മാരുടെ ഉന്നത ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നുണ്ടെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി പുറത്തുവിടുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നും വിസ്വാബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി […]