സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് നൂതന സാങ്കേതികവിദ്യകൾ സ്വാംശീകരിച്ച് കേന്ദ്രീകൃത ഡിജിറ്റൽ സേവനങ്ങളും ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങളും ഏറ്റവും വേഗത്തിൽ രാജ്യത്തെ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും, റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ ഉയർന്നുവരുന്ന സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി നബാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സ്ഥാപനമായ ‘സഹകാർ സാരഥി’യിൽ കേരള ബാങ്ക് അംഗമായി. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ചടങ്ങ് നബാർഡ് ചെയർമാൻ ശ്രീ. കെ.വി. ഷാജിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസിൽ 12.12.2025-ൽ നടന്നു. നബാർഡ് കേരള […]
